ദുര്‍ഗാഷ്ടമിയും മഹാനാവമിയും വിജയലക്ഷ്മിയും വീണ്ടും സമാഗതമാകുന്നു .9 രാത്രികളില്‍ ദേവിയെ പാര്‍വതിയായും ലക്ഷ്മിയായും സരസ്വതിയും പൂജിച്ച ആരാധിക്കുന്നതാണ് നവരാത്രി മഹോത്സവം.പ്രദര്‍ശിയുടെ ഏകാഗ്രതയോടെ പൂജകളില്‍ പങ്കോളാന്‍ കഴിഞ്ഞാല്‍ രോഗ ദുരിതങ്ങള്‍ അകലും. ഐശ്വര്യവും സമൃദ്ധിയും നിറയും .ജീവിതത്തില്‍ ബുദ്ധിക്കും യുക്തിക്കും അതിന്റേതായ സ്ഥാനമുണ്ട് .
ഭാരതത്തില്‍ ഭൗതികത എക്കാലത്ത് ആത്മീയതയും ശാസ്ത്രവുമായി ഇഴചേര്‍ന്നാണ് നിലകൊള്ളുന്നത്. വിശ്വാസത്തില്‍ യുക്തിയെ വിശിഷ്ടമാക്കണം.അപ്പോഴേ ചേതനയുടെ നിഗൂഢതളം ലയം എന്നിവ അനുഭവിക്കാനാകു. ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടത്തുന്ന ഗണപതി ഹോമം, നവഗ്രഹ ഹോമം ,വാസ്തുശാന്തി ഹോമം, സുദര്‍ശന ഹോമം ,ചണ്ഡിക ഹോമം ,പാരായണം എന്നിവയിലൂടെ മനസ്സിനെ പ്രഭാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു .
ഉപവാസത്തിലൂടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. മൗനം വാക്കുകളെ പരിശുദ്ധമാക്കുന്നു .മനസ്സിനെ വിശ്രയില്‍ എത്തിക്കുന്നു .ധ്യാനം ചേതനയെ പ്രബലമാക്കുന്നു. ഈശ്വരന്‍ എന്നത് അകലെയല്ല നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ് എന്ന് തിരിച്ചറിയാന്‍ പൂജകളിലൂടെ സാധിക്കുന്നു .പൂജയും യജ്ഞവും വ്യക്തികളില്‍ മാറ്റം സംഭവിക്കുന്നു .അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്നു .ദേവി പൂജയിലൂടെ തടസ്സങ്ങള്‍ മാറി ദുരിതങ്ങള്‍ പരിഹരിക്കപ്പെടുന്നു.
ദേവീശക്തി നമുക്ക് സമ്പത്തു ഐശ്വര്യവും പ്രധാനം ചെയ്യുന്നു. സരസ്വതി പൂജയിലൂടെ തടസ്സങ്ങള്‍ മാറി ദുരിതങ്ങള്‍ പരിഹരിക്കപ്പെടുന്നു. ദേവീശക്തി നമുക്ക് സമ്പത്തു ഐശ്വര്യവും പ്രധാനം ചെയ്യുന്നു . സരസ്വതി പൂജയിലൂടെ വാഗ്‌ദേവതയായ സരസ്വതി പ്രസാദത്താല്‍ ശാസ്ത്ര കല ജ്ഞാന മേഖലകളില്‍ നൈപുണ്യവും വിജയവും ജീവിതത്തില്‍ അഭിവൃദ്ധിയും മനശാന്തിയും ഉണ്ടാകുന്നു .2022 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയുള്ള ദിനങ്ങളില്‍ വൈകുന്നേരം ആകര്‍ഷകമായ കലാപരിപാടികളും ഉണ്ടായിരിക്കും . ആര്‍ട്ട് ഓഫ് ലിവിംഗ് തിരുവനന്തപുരമാണ് നവരാത്രി മഹോത്സവവും ശ്രീ ചണ്ഡിക ഹോമവും മരുതംകുഴി ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടത്തുന്നത്.
പൂജവയ്പ്പും 4ന് മഹാനവമി ദിനത്തില്‍ സരസ്വതി പൂജയും ഒക്ടോബര്‍ 5ന് വിജയദശമി ദിനത്തില്‍ സരസ്വതിപൂജയോടൊപ്പം വിദ്യാരംഭവും ഇവിടെ നടക്കും.അന്നേ ദിവസം രാവിലെ 7 മണി മുതല്‍ 9 മണി വരെ സ്വാാമി അദ്വൈതാനന്ദജിയുടെ സാന്നിധ്യത്തിലാണ് വിദ്യ ആരംഭ ചടങ്ങുകള്‍ നടക്കുക.ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടത്തുന്ന വിവിധ ഹോമ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സൗജന്യമായി അന്നദാനവും നല്‍കും.
പൂജാ ഹോമങ്ങളുടെ ഫലസിദ്ധി
1.ഗണപതി ഹോമം : വിഘ്‌നശാന്തി,സര്‍വ്വേശ്വര്യം ,ഉദ്ദിഷ്ടകാര്യസിദ്ധി,ഭൂമിലാഭം , ബുദ്ധിവര്‍ദ്ധന.
2.സുദര്‍ശന ഹോമം : ഐശ്വര്യം ,സമ്പത്ത് ,സമൃദ്ധി ,ശത്രുത ഇല്ലാതാകല്‍.
3.രുദ്ര ഹോമം : അഭീഷ്ടസിദ്ധി, രോഗശമനം ,ആയുരാരോഗ്യം, ആത്മീയ പുരോഗതി.
4.വാസ്തുശാന്തി ഹോമം:ഗൃഹം ,വ്യാപാര -വ്യവസായ സ്ഥാപന വാസ്തു ദോഷ പരിഹാരം.
5.നവഗ്രഹ ഹോമം : ഗ്രഹപ്പിഴകള്‍ക്ക് പരിഹാരം, കര്‍മ്മദോഷ നിവാരണം.
6.ചണ്ഡികാ ഹോമം: ദുരിത നിവാരണം ,സര്‍വ്വകാര്യ സിദ്ധി, അഷ്ടലക്ഷ്മി സിദ്ധി.
7.കന്യകാപൂജ : ദേവി വിശുദ്ധിയുടെ പ്രതീകമായി കന്യകയെ പൂജിക്കുന്നു.
8.സുവാസിനി പൂജ : സുമംഗലിയെ ദുര്‍ഗയായി ആരാധിക്കുന്നതിലൂടെ
കുടുംബബന്ധങ്ങള്‍ ഐശ്വര്യപൂര്‍ണ്ണമാകുന്നു .
9.സരസ്വതി പൂജ : ജീവിതവിജയം ,ശാസ്ത്രകാല ജ്ഞാന മേഖലകളില്‍ നിപുണത ,ബുദ്ധികൂര്‍മത ,ആത്മവിശ്വാസം ,ജ്ഞാനാഭിവൃദ്ധി ,മനസ്സമാധാനം.