നന്ദിയുടെ കാതില്‍ സങ്കടം പറയാമോ.?

ശിവന്റെ ഭൂതഗണമാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവ പ്രതിഷ്ഠയ്ക്ക് മുന്നിലായി നന്ദിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. നന്ദിയുടെ കാതില്‍ സങ്കടം പറഞ്ഞാല്‍ എളുപ്പം പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ നന്ദിയെ തൊടാന്‍ പാടില്ലായെന്നാണ് പറയുന്നത്.

author-image
sruthy sajeev
New Update
നന്ദിയുടെ കാതില്‍ സങ്കടം പറയാമോ.?

ശിവന്റെ ഭൂതഗണമാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവ പ്രതിഷ്ഠയ്ക്ക് മുന്നിലായി നന്ദിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. നന്ദിയുടെ കാതില്‍ സങ്കടം പറഞ്ഞാല്‍ എളുപ്പം
പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ നന്ദിയെ തൊടാന്‍ പാടില്ലായെന്നാണ് പറയുന്നത്. നന്ദിയെ എന്നല്ല ക്ഷേത്രത്തിലെ ഒരു വസ്തുവിലും (ബലിക്കല്ല്)
തൊടുവാന്‍ പാടില്ല. അഥവാ അറിയാതെ തൊടുകയോ കാല്‍ മുട്ടുകയോ ചെയ്താല്‍ വീണ്ടും തൊട്ട് തലയില്‍ വയ്ക്കരുത്. പകരം മാറി നിന്ന് അറിയാതെ ചെയ്തുപോയ തെറ്റിന് മാറി നിന്ന് മാപ്പ് പറയുക.

shiva