തിങ്കള്‍ പ്രദോഷം: മഹാദേവനെ ആരാധിക്കാന്‍ അത്യുത്തമം

ജൂലൈ 25-ന് വരുന്ന തിങ്കള്‍ പ്രദോഷത്തിന് ഇതിനേക്കാള്‍ എല്ലാം പ്രാധാന്യമുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

author-image
parvathyanoop
New Update
തിങ്കള്‍ പ്രദോഷം: മഹാദേവനെ ആരാധിക്കാന്‍ അത്യുത്തമം

പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തിയാല്‍ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ് .പ്രദോഷ വ്രതം എന്നത് ഹിന്ദുവിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ദിനമായാണ് കണക്കാക്കുന്നത്. ലോകരക്ഷകനായ മഹാദേവന് വളരെ പ്രിയപ്പെട്ട ഒരു ദിനമാണ് പ്രദോഷം. എല്ലാ മാസവും രണ്ട് പ്രദോഷമാണ് ഉള്ളത്. എന്നാല്‍ ജൂലൈ 25-ന് വരുന്ന തിങ്കള്‍ പ്രദോഷത്തിന് ഇതിനേക്കാള്‍ എല്ലാം പ്രാധാന്യമുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. തിങ്കള്‍ പ്രദോഷം എന്നത് വളരെയധികം ചിട്ടകളോടെയും ചടങ്ങുകളോടേയും ആചരിക്കേണ്ട വ്രതമാണ്. എന്നാല്‍ ജീവിതത്തില്‍ ഒന്നും ആഗ്രഹിക്കാതെ പ്രദോഷം നോല്‍ക്കണം എന്നാണ് പറയുന്നത്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചിട്ടകള്‍ ഉണ്ട്. ഇത് പാലിച്ച് വേണം വ്രതമെടുക്കാന്‍.

കറുത്ത പ്രദോഷവും തിങ്കളാഴ്ചയും വരുന്ന ദിനമാണ് തിങ്കള്‍ പ്രദോഷം വരുന്നത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രദോഷ വ്രതം എടുക്കുന്നത് നിങ്ങളില്‍ സന്താനലബ്ധി, കീര്‍ത്തി, രോഗശാന്തി, ഭാഗ്യം, ആയുസ്സ്, ഐശ്വര്യം, ദാരിദ്ര്യത്തില്‍ നിന്ന് മോചനം എന്നിവക്ക് കാരണമാകുന്നു. വീട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രദോഷ വ്രതത്തില്‍ നാം ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1.വ്രതാനുഷ്ഠാനങ്ങള്‍

പ്രദോഷ ദിനത്തില്‍ വ്രതമെടുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് അനുസരിച്ച് വ്രതം എടുക്കുന്നത് ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും നിറക്കും എന്നാണ് വിശ്വാസം. പ്രദോഷ ദിനത്തില്‍ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. മഹാദേവന് ധാരയും പിന്‍വിളക്കും വഴിപാടായി നടത്തി വേണം വ്രതം ആരംഭിക്കുന്നതിന്. അതിന് ശേഷം പഞ്ചാക്ഷരി മന്ത്രമായ ഓം നമ: ശിവായ ജപിക്കേണ്ടതാണ്.

ഈ ദിനത്തില്‍ ഭഗവാന് വേണ്ടി പൂര്‍ണമായി അര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. സാധാരണ പ്രദോഷ വ്രതത്തേക്കാള്‍ കൂടുതല്‍ ഫലമാണ് ഈ പ്രദോഷം നിങ്ങള്‍ക്ക് നല്‍കുന്നത്. മുപ്പത്തിമുക്കോടി ദേവന്‍മാരുടേയും അനുഗ്രഹം ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിശ്വാസം.

2.ശിവപാര്‍വ്വതിമാര്‍ക്ക്

ശിവപാര്‍വ്വതിമാര്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ ഇരിക്കുന്ന ദിനമായാണ് പ്രദോഷ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്രതഫലം നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഫലം ലഭിക്കുന്നു. ഈ ദിനത്തില്‍ എടുക്കുന്ന വ്രതം നിങ്ങള്‍ക്ക് സന്താനഫലം നല്‍കുന്നു. ഇത് കൂടാതെ ആയുരാരോഗ്യ സൗഖ്യവും നല്‍കുന്നുണ്ട്. ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതോടൊപ്പം തന്നെ ശിവസ്തോത്രവും, ശിവസഹസ്രനാമവും ജപിക്കുന്നതിന് ശ്രദ്ധിക്കണം. ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് പ്രദോഷ വ്രതം.

3.വ്രതം

വ്രതാനുഷ്ഠാനം എടുക്കുമ്പോള്‍ തിങ്കള്‍ പ്രദോഷത്തിന്റെ തലേദിവസം മുതല്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങേണ്ടതാണ്. ഈ ദിനത്തില്‍ ഒരിക്കലൂണ് നടത്തുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം രാവിലെ കുളിച്ച് കൂവളത്തില കൊണ്ട് ഭഗവാന് മാല ചാര്‍ത്തണം. ശിവക്ഷേത്രത്തില്‍ മുന്‍പ് പറഞ്ഞ വഴിപാടുകള്‍ അര്‍പ്പിച്ച് ഭഗവാന്റെ നേദ്യച്ചോറ് കഴിക്കുന്നതും നിങ്ങളെ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രമാക്കുന്നു. രാവിലേയും സന്ധ്യക്കും ശിവക്ഷേത്രദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. സന്ധ്യക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന് നേദിക്കുന്ന കരിക്ക് പ്രസാദമായി സ്വീകരിച്ച് കഴിച്ച് ഉപവാസം അവസാനിപ്പിക്കേണ്ടതാണ്.

 

4.പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഏറ്റവും വലിയ വ്രതങ്ങളില്‍ ഒന്നാണ് പ്രദോഷ വ്രതം. ഇത് ദാരിദ്ര്യദു:ഖത്തിന് പരിഹാരം കാണുകയും, സന്താനലബ്ധിക്കും ദാരിദ്ര്യ ദു:ഖത്തിനും ശത്രുനാശത്തിനും പരിഹാരം കാണുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വ്രതം നോല്‍ക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് നല്ലതല്ല. മാത്രമല്ല അത് നിങ്ങള്‍ക്ക് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

പ്രതിഫലേച്ഛ ആഗ്രഹിക്കാതെ നിങ്ങള്‍ ജോലി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഭക്തിയാണ് എല്ലാത്തിനും അടിസ്ഥാനം എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.നിങ്ങള്‍ പ്രദോഷത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ദു:ശീലങ്ങളാണ് അതില്‍ ഒന്ന്. ഇത് നിങ്ങളുടെ വ്രത ഫലപ്രാപ്തി കുറക്കുന്നു. വെറ്റില മുറുക്ക് പോലുള്ളവ ഒഴിവാക്കണം. ഇത് കൂടാതെ ഈ ദിനത്തില്‍ തേച്ച് കുളിയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

പലപ്പോഴും ഇതെല്ലാം ചെയ്യുന്നത് നിങ്ങളുടെ ഫലപ്രാപ്തി കുറക്കുന്നു. ഭഗവാനെ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറി അനുഗ്രഹം ചൊരിയുന്നു.

 

 

today july 25 pradhosha vrutham importance of pradhosha vrutham