വെങ്കഞ്ഞി വട്ടവിള ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി തൂക്ക ഉത്സവം വ്യാഴാഴ്ച കൊടിയേറും. തൂക്കനേര്‍ച്ച 25-ന് നടക്കും. 16-ന് രാവിലെ 7-ന് വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര നടക്കും.
8.30-ന് മൂലക്ഷേത്രത്തില്‍ ദേവി പുറത്തെഴുന്നള്ളത്ത്, വൈകുന്നേരം മൂന്നിന് ആചാരാനുസരണം ദേവിയെ വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 7-ന് ക്ഷേത്ര തന്ത്രി കൊട്ടാരക്കര നീലമന ഈശ്വരന്‍ പോറ്റി കൊടിയേറ്റും. 8ന് തൂക്ക ഉത്സവം നടത്തും.
17ന് രാത്രി 7ന് ഗാനമേള. 18ന് രാവിലെ 8ന് തൂക്കക്കാരുടെ വൈദ്യപരിശോധന. രാത്രി 7-ന് മാജിക് ഷോ, 10.30-ന് നാടകം. 19-ന് രാവിലെ 8.30-ന് തൂക്കനേര്‍ച്ച നറുക്കെടുപ്പ്. 9-ന് തൂക്കക്കാരുടെ നമസ്‌കാരം. രാത്രി 10.30ന് നാടകം.
20ന് രാവിലെ 8ന് കമലാസന സ്വാമിയുടെ ആത്മീയ പ്രഭാഷണ പരമ്പര, രാത്രി 7ന് ഗാനമേള, 10.30ന് കഥകളി.21 ന് കഥകളി. 22-ന് രാവിലെ 10ന് തിരുവാതിരകളി, രാത്രി 7ന് ഗാനമേള, 10.30ന് നൃത്തനാടകം. 23ന് രാവിലെ 7.30ന് തൂക്കക്കാരുടെ ഉരുള്‍ നേര്‍ച്ച.
രാത്രി 7ന് വര്‍ണോത്സവം, 10.30ന് ബാലെ. 24ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗരസ്‌നാനം. വൈകുന്നേരം 6-ന് വണ്ടിയോട്ടം. 11ന് സംഗീത ക്കച്ചേരി.
25ന് രാവിലെ 5ന് ദേവിയെ പച്ചപ്പന്തലിലേക്ക് എഴുന്നള്ളിക്കും. 6.30ന് തൂക്ക നേര്‍ച്ചയ്ക്ക് തുടക്കം കുറിക്കും. തൂക്ക നേര്‍ച്ചയുടെ അവസാനം വില്ലിന്‍മൂട്ടില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.