ഇന്ന് മണ്ണാറശ്ശാല ആയില്യം

ഇന്നാണ് മണ്ണാറശ്ശാല ആയില്യം. ഇന്നിവിടെ ആയില്യപൂജയും ആയില്യം എഴുന്നളളത്തും നടക്കും. ആയില്യം തൊഴുത് നാഗദൈവങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. കന്നി, തുലാം,

author-image
subbammal
New Update
ഇന്ന് മണ്ണാറശ്ശാല ആയില്യം

ഇന്നാണ് മണ്ണാറശ്ശാല ആയില്യം. ഇന്നിവിടെ ആയില്യപൂജയും ആയില്യം എഴുന്നളളത്തും നടക്കും. ആയില്യം തൊഴുത് നാഗദൈവങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം എല്ലാ നാഗരരാജക്ഷേത്രങ്ങളിലും പ്രധാനമാണ്. തുലാത്തിലെ ആയില്യമാണ് മണ്ണാറശ്ശാലയില്‍ ഉത്സവമായി കൊണ്ടാടുന്നത്. അതുകൊണ്ടു തന്നെ മണ്ണാറശ്ശാല ആയില്യമെന്ന് കീര്‍ത്തികേട്ടു. ഇന്നേ ദിവസം വ്രതം അനുഷ്ഠിച്ച് ഇവിടെയെത്തി തൊഴുതാല്‍ സകല നാഗദോഷങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. ഭക്തിയുണ്ടെങ്കില്‍ ദൈവികശക്തി അനുഭവവേദ്യമാകമെന്നാണ്. കറയറ്റ ഭക്തിയോടെ പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചിതമാണ്.

MannarassalaAmma Ayilyam Serpantgods Lordvishnu Lordshiva Srinagaraja