തിരുവനന്തപുരം:ഏപ്രില്‍ ഒന്നു മുതല്‍ ഏഴുവരെയാണ് ഈ വര്‍ഷത്തെ കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉല്‍സവം. ഒന്നാം ദിവസം വൈകിട്ട് അഞ്ചിനു ഗുരുപൂജയോടെ ആണ് ഉല്‍സവം ആരംഭിക്കുക. ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ തങ്കരഥത്തില്‍ ദേവിയെ പുറത്തെഴുന്നള്ളിക്കും. ഏപ്രില്‍ ഏഴിനു രാവിലെ 10.15നു പൊങ്കാല. പൊങ്കാല തര്‍പ്പണം 2.15ന് ആണ്.
അത്താഴപൂജയ്ക്ക് ശേഷം നടക്കുന്ന ഗുരുസിയോടെ ഉല്‍സവം സമാപിക്കും. കരിക്കകം ദേവീകേഷത്രത്തിലെ പൊങ്കാലയ്ക്കും ഹരിതചട്ടം പാലിക്കാന്‍ തീരുമാനമായി. ക്ഷേത്രാങ്കണത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പൊങ്കാലയ്ക്കു മുമ്പും ശേഷവുമുള്ള ശുചീകരണ പ്രവൃത്തികള്‍ നഗരസഭ നിര്‍വഹിക്കും. പൊങ്കാലയോടനുബന്ധിച്ച് കര്‍ശന ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) പ്രാ
വര്‍ത്തികമാക്കും. പ്‌ളാസ്റ്റിക്, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പെ്പടുത്താന്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. തെര്‍മോ
കോള്‍, പേപ്പര്‍ കപ്പ് എന്നിവ ഉപയോഗിക്കരുതെന്ന് അന്നദാനം നടത്തുന്ന സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ക്ഷേത്രഭാരവാഹികളെ ചുമതലപെ്പടുത്തി.
ഉത്സവദിനങ്ങളില്‍ കുടിവെള്ള സംവിധാനം ഉറപ്പുവരുത്തും. നഗരസഭയുടെ രണ്ടു ടാങ്ക് ക്ഷേത്രപരിസരത്ത് സ്ഥാപിക്കും. കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റിയും വേണ്ട സഹായം ചെയ്യും. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡ് ഉത്സവത്തിനുമുമ്പ് സഞ്ചാരയോഗ്യമാക്കും. നഗരസഭയുടെ അധീനതയിലും നിലവില്‍ എസ്റ്റിമേറ്റായിട്ടുള്ളതുമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. രഥം കടന്നുപോകുന്ന നഗരസഭാ വീഥികള്‍ കുഴികളടച്ച് അറ്റകുറ്റപ്പണി ചെയ്യും.
ക്ഷേത്രപരിസരത്തെ വാര്‍ഡുകളിലെ തെരുവുവിളക്കുകള്‍ പ്രകാശമാനമാക്കുന്നതിന് ഫണ്ട് അനുവദിച്ചു. തെരുവുവിളക്കുകള്‍ പ്രകാശമാനമാക്കാന്‍ നഗരസഭയും കെഎസ്ഇബിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. വാഴവിള, കൊല്‌ളപെരുവഴി എന്നിവിടങ്ങളില്‍ പാര്‍വതി പുത്തനാറിനു കുറുകെ താല്‍ക്കാലിക നടപ്പാത നിര്‍മിക്കാന്‍ ഇന്‍ലാന്‍ഡ് നാവിഗേഷനോട് ആവശ്യപെ്പടും. ചാക്ക റെയില്‍പ്പാലത്തിന് കീഴ്ഭാഗത്ത് വരുന്ന ഇടുങ്ങിയ വഴി പാര്‍വതി പുത്തനാറിന്റെ ഭാഗത്ത് റീട്ടെയ്‌നിങ് വാള്‍ കെട്ടുന്ന വിഷയം പരിശോധിച്ച്
നടപടി സ്വീകരിക്കും.
പാര്‍ക്കിങ് സംവിധാനം നിയന്ത്രിക്കും. ഫയര്‍ഫോഴ്‌സ് സംവിധാനം ഏര്‍പെ്പടുത്തും. ഹൈഡ്രജന്‍ ബലൂണുകള്‍ ക്ഷേത്രപരിസരത്ത് നിരോധിച്ചു. നഗരസഭയുടെ
ഹെല്‍ത്ത് സ്‌ക്വാഡ് ഇക്കാര്യം നിരീകഷിക്കും. പൊങ്കാലയോടനുബന്ധിച്ച് ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. പൊങ്കാലദിനത്തില്‍ നൂറോളം സ്‌പെഷ്യല്‍ സര്‍വീസ് നടത്തും