വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ടുത്സവം ചൊവ്വാഴ്ച തുടങ്ങും.രാവിലെ 8രാവിലെ 8:30ന് തങ്ക തിരുമുടി പുറത്തെഴുന്നള്ളിക്കും .വൈകുന്നേരം 5 .30ന് കളങ്കാവല്‍ നാലു കരയിലെയും ദിക്കുബലികള്‍ക്കും എഴുന്നള്ളിപ്പിനും ശേഷം ഏപ്രില്‍ 15ന് രാവിലെ 8 .15ന് ഉത്സവം കൊടിയേറും.
23ന് പറണേറ്റ്.24 ന് നിലത്തില്‍ പോര്.വൈകിട്ട് ആറാട്ടോടുകൂടി കാളി ഉത്സവം സമാപിക്കും .ഫെബ്രുവരി പതിനാറിന് പള്ളിച്ചല്‍ ദിക്കുബലി ,ഫെബ്രുവരി 27ന് കല്ലിയൂര്‍ ദിക്കുബലി , മാര്‍ച്ച് പത്തിന് പാപ്പനംകോട് ദിക്കുബലി ,മാര്‍ച്ച് 24 ന് അശ്വതി പൊങ്കാല.
25ന് പോലെ കോലിയക്കോട് ദിക്കുബലി.ദേവിയ്ക്ക് ചാര്‍ത്താനുള്ള തിരുവാഭാരണങ്ങള്‍ വെള്ളിയാഴ്ച ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചു.
പുറത്തെഴുന്നള്ളിക്കുന്ന തങ്ക തിരുമുടി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ബ്രഹ്മസ്ഥാനം കണ്ട് പീഠം വെച്ച് ശംഖ്, ശൂലം കലമാന്‍ കൊമ്പ് എന്നിവയിരുത്തി കാപ്പ് കൊട്ടും.
ഇതിനുശേഷം തങ്ക തിരുമുടിക്ക് മുന്നില്‍ നിറപറയും പൂജകളും ദീപരാധനയും നടത്തും.അതിനു ശേഷം ദേവി അണിയറപ്പുരയില്‍ ഇരുത്തി ഇവിടെയും പ്രത്യേക പൂജകള്‍ നടത്തും.ക്ഷേത്ര പരിസരത്ത് അണിയറപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തിയായി .
ദിക്കുബലികളും കളങ്കാവലും ഒഴികെയുള്ള സമയങ്ങളില്‍ ഉത്സവം കഴിയുന്നവരെ ഈ പന്തലാണ് ദേവി ഇരിക്കുന്നത്.വഴിതെളിക്കല്‍ ചടങ്ങ് ഞായറാഴ്ച നടന്നു.
ആദ്യ ദിക്കളമായ പള്ളിച്ചല്‍ കളം വരെയാണ് വഴിതെളിക്കല്‍ നടന്നത്.ഉപദേശക സമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി വിഘ്‌നേഷ്,ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ഭുവന ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.