മണ്ണാറശ്ശാലയിലെ പ്രധാന വഴിപാടുകള്‍

മണ്ണാറശ്ശാലയിലെ പ്രധാന വഴിപാട് നൂറും പാലും കഴിപ്പിക്കലാണ്. കുടുംബത്തിനോ വ്യക്തിക്കോ വേണ്ടി നൂറും പാലും വഴിപാട് കഴിപ്പിക്കാം. ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസാരണം കുടുംബത്തിനേറ്റ ദോഷമകലാന്‍ മറ്റ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്ത ശേഷമുളള നൂറും പാലും സമര്‍പ്പിക്കല്‍ പ്രത്യേകമായി മണ്ണാറശ്ശാല ക്ഷേത്രത്തില്‍ നടത്തും. നിലവറപ്പായസം,

author-image
subbammal
New Update
മണ്ണാറശ്ശാലയിലെ പ്രധാന വഴിപാടുകള്‍

മണ്ണാറശ്ശാലയിലെ പ്രധാന വഴിപാട് നൂറും പാലും കഴിപ്പിക്കലാണ്. കുടുംബത്തിനോ വ്യക്തിക്കോ വേണ്ടി നൂറും പാലും വഴിപാട് കഴിപ്പിക്കാം. ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസാരണം കുടുംബത്തിനേറ്റ ദോഷമകലാന്‍ മറ്റ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്ത ശേഷമുളള നൂറും പാലും സമര്‍പ്പിക്കല്‍ പ്രത്യേകമായി മണ്ണാറശ്ശാല ക്ഷേത്രത്തില്‍ നടത്തും. നിലവറപ്പായസം, അര്‍ച്ചനകള്‍, പാലും പഴവും മറ്റു നിവേദ്യങ്ങളും കൂടാതെ സ്വര്‍ണ്ണം, വെള്ളി, ചെന്പ്, ഇരുന്പ്, നാകം മുതലായ പഞ്ചലോഹനിര്‍മ്മിതമായ പുറ്റ്, മുട്ട, സര്‍പ്പരൂപം, കവുങ്ങിന്‍പൂക്കുല, കരിക്ക് മുതലായവ നടയില്‍ സമര്‍പ്പിക്കുന്നതും പ്രധാനപ്പെട്ട വഴിപാടുകളാണ്. കൂടാതെ ആരോഗ്യത്തിന് ഉപ്പും രോഗശാന്തിക്ക് ചെറുപയര്‍, കുരുമുളക്, കടുക് എന്നിവയും വിഷഭയം നീങ്ങാന്‍ മഞ്ഞളും വിദ്യാഭ്യാസത്തിനും കീര്‍ത്തിക്കും ഐശ്വര്യത്തിനും വെളളി ധാന്യങ്ങളും സ്വര്‍ണ്ണത്തിലോ വെളളിയിലോ ഉളള ആഭരണങ്ങളും സമര്‍പ്പിക്കാം. സന്താനലബ്ധിക്ക് ഉരുളി കമിഴ്ത്തലാണ് പ്രധാനവഴിപാട്. വിവാഹിതരായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ഈ വഴിപാട് നടത്താം. ചിലര്‍ക്ക് ഇവിടെ വന്ന് തൊഴുത് അമ്മയുടെ ദര്‍ശനവും അനുഗ്രഹവും ലഭിച്ചാല്‍ തീരാനുളള സന്താനതടസ്സമേ ഉണ്ടാകൂ. തൊഴുതുനില്‍ക്കുന്പോള്‍ ഒരു മാത്രയെങ്കിലും അമ്മയുടെ കരുണാകടാക്ഷം ലഭിച്ചാല്‍ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മുത്തശ്ശനെന്നും അപ്പൂപ്പനെന്നും വിശേഷിപ്പിക്കപ്പെട്ട അഞ്ചു ശിരസ്സുള്ള നാഗഭഗവാന്‍റെ വിഹാരകേന്ദ്രമാണ് ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തുള്ള അപ്പൂപ്പന്‍കാവ്. ഇവിടെ മിക്കപ്പോഴും കാണാറുള്ള മഞ്ഞച്ചേരകള്‍ ദുഷ്ടസര്‍പ്പങ്ങളുടെ പ്രവേശനത്തെ തടയുന്ന മുത്തശ്ശന്‍റെ പരിവാരങ്ങളാണെന്നാണു വിശ്വാസം.

Mannarassala Ayilyam temple Mannarassala Amma