സ്വാമിഅയ്യപ്പനെ ഉപാസിച്ചാല്‍

അഞ്ച് ശനിയാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്യിക്കുന്നത് പാപശമനത്തിന് ഗുണകരം. അഭിഷേകം ചെയ്ത നെയ്യ് വാങ്ങി പ്രസാദമായി 21 ദിവസം പുലര്‍ച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.

author-image
parvathyanoop
New Update
സ്വാമിഅയ്യപ്പനെ ഉപാസിച്ചാല്‍

ശ്രീ ധര്‍മ്മശാസ്താവിനെ ആരാധിക്കാന്‍ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നു മുതല്‍ മകര സംക്രമം വരെയുള്ള രണ്ടു മാസം.സ്വാമിഅയ്യപ്പനെ ഉപാസിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. മറ്റേതൊരു മൂര്‍ത്തിയെക്കാളും അതിവേഗം അഭീഷ്ട സിദ്ധി നല്‍കുന്ന ഭഗവാനാണ് ഹരിഹരപുത്രന്‍.

ശനിദോഷങ്ങളും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുരിതദുഃഖങ്ങളില്‍ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ദുരിതശാന്തി നേടാനും ഉളളതാണ് അയ്യപ്പഭജനം.

ശബരിമല നട എല്ലാ ദിവസവും തുറക്കും എന്നതാണ് വൃശ്ചികം ഒന്നിന്റെ പ്രാധാന്യം. അതിനാല്‍ ഈ പുണ്യവേളയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് പത്തിരട്ടി ഫലമാണ്.

മന്ത്രജപം, ഉപാസന, ഹോമം, യന്ത്രലേഖനം എന്നിവയ്ക്ക് ഏറ്റവും നല്ല സമയമാണ് മണ്ഡലകാലം. ശബരിമല, എരുമേലി, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ എന്നിവയാണ് കേരളത്തിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങള്‍. ഇവിടെയെല്ലാം ഈ നാല്പത്തൊന്ന് ദിനവും ഉത്സവതുല്യമായി ആചരിക്കുന്നു.

മത്സ്യമാംസാദികള്‍ ത്യജിച്ചു വേണം മണ്ഡലവ്രതം എടുക്കാന്‍. ബ്രഹ്മചര്യവും പാലിക്കണം. ലഘുഭക്ഷണം കഴിക്കുക. എല്ലാദിവസവും രാവിലെ കുളികഴിഞ്ഞ് ഓം ഘ്രൂം നമഃ പരായഗോപ്ത്രേ എന്ന ശാസ്താ മൂലമന്ത്രം 108 തവണ ജപിക്കുക.

ഒപ്പം സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രദര്‍ശനം, നീരാജനം തെളിക്കല്‍ എന്നിവ നടത്തിയാല്‍ അതി കഠിനമായ ശനിദോഷങ്ങള്‍ പോലും അകലും. ശനിയാഴ്ച ദിവസങ്ങളില്‍ പൂര്‍ണ്ണ ഉപവാസം നല്ലതാണ്.നെയ്യഭിഷേകമാണ് അയ്യപ്പ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട്. ശബരിമല ദര്‍ശനത്തിന് ഭക്തര്‍ നെയ് തേങ്ങയും നിറച്ചാണ് പോകുന്നത്.

ഈ നെയ് തേങ്ങ പൊട്ടിച്ച് ശബരിമലയില്‍ ഭഗവാന് നെയ്യഭിഷേകം നടത്താം. മറ്റ് ശാസ്താ ക്ഷേത്രങ്ങളില്‍ മൂന്ന് നാഴി നെയ്യാണ് അഭിഷേകത്തിന് നല്കേണ്ടത്. തലേന്ന് ക്ഷേത്രപൂജാരിയെ നെയ്യ് ഏല്പിച്ച് അഭിഷേകത്തിന് ചുമതലപ്പെടുത്തണം.

അഞ്ച് ശനിയാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്യിക്കുന്നത് പാപശമനത്തിന് ഗുണകരം. അഭിഷേകം ചെയ്ത നെയ്യ് വാങ്ങി പ്രസാദമായി 21 ദിവസം പുലര്‍ച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.

കരിക്കഭിഷേകമാണ് ശാസ്താക്ഷേത്രങ്ങളില്‍ നടത്താവുന്ന മറ്റൊരു വഴിപാട്. ഏഴു കരിക്കാണ് അഭിഷേകത്തിന് സമര്‍പ്പിക്കേണ്ടത്. രോഗശാന്തിയും ആരോഗ്യസിദ്ധിയും ഫലം. അഞ്ചുദിവസം തുടര്‍ച്ചയായി ചെയ്യുക.

ഭസ്മാഭിഷേകവും ശാസ്താ പ്രീതി നേടാന്‍ ഉത്തമമാണ്. രണ്ടു കൈകളും കൂടി പിടിച്ച് 12 പിടി ഭസ്മം കൊണ്ടാണ് ഭസ്മാഭിഷേകം നടത്തേണ്ടത്. വിഘ്ന നിവാരണം, ത്വക്രോഗശാന്തി,വിദ്യാവിജയംഎന്നിവയ്ക്ക് ഗുണകരം. തുടര്‍ച്ചയായി 7 ദിവസം ചെയ്യിക്കുക.

swami ayyappan