മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളം സൃഷ്ടിച്ചശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നത ിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും ഇവിടെ മനുഷ്യവാസം അസാധ്യമായി. ബ്രാഹ്മണര്‍ സ്വദേശങ്ങളിലേക്കു മടങ്ങി. പരിഹാരംതേടി പരശുരാമന്‍ ശിവനെ അഭയംപ്രാപിച്ചു. സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു ശിവന്‍ അരുളിച്ചെയ്തു. പരശുരാമന്‍റെ കഠിനതപസ്സില്‍ സംപ്രീതനായ വാസുകി പ്രത്യക്ഷപ്പെട്ട് ജലത്തിലെ ഉപ്പ് നീക്കാന്‍ സര്‍പ്പങ്ങളോടു നിര്‍ദേശിച്ചു. ഉപ്പ് നീങ്ങിയ മണ്ണില്‍ ജീവനും ജീവിതവും തളിര്‍ത്തു. വീണ്ടും ഇവിടെ ബ്രാഹ്മണാധിവാസമുണ്ടായി. മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി അവിടെ പാര്‍പ്പിക്കാനും ഇവയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനങ്ങള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന ും വാസുകി പരശുരാമനോട് അരുളിച്ചെയ്തു. നാഗദൈവങ്ങളുടെ അധിവാസത്തിന് അനുയോജ്യമായ ഇടം തേടിയിറങ്ങിയ പരശുരാമന്‍ മന്ദാരപുഷ്പങ്ങള്‍ പൂമാല കോര്‍ക്കുന്ന ഒരു കാനന പ്രദേശത്തെത്തി. ഇവിടമാണ് മന്ദാരശാല. ഇവിടെ മൂര്‍ത്തിത്രയരൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍നിന്നു പണ്ഡിതനായ ഒരു ബ്രാഹ്മണനെ നാഗപൂജയ്ക്കായി നിയോഗിക്കുകയും പരശുരാമന്‍ പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറ ുകയും ചെയ്തു. മണ്ണാറശ്ശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ളം ഇപ്പോഴുമുണ്ട്; ഇരിങ്ങാലക്കുടയിലേതുപോലെ. പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്
ഥാനത്തിനു സമീപം ഗൃഹംവച്ച് കുടുംബസമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശ്ശാല ഇല്ളം.മന്ദാരശ്ശാല മണ്ണാറശ്ശാല ആയതിന് പിന്നിലും അമ്മയെന്ന മഹാസത്യത്തിന് പൂജാധികാരം വന്നുചേര്‍ന്നതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവവനമായി കരുതുന്ന, ഒരു കാലത്ത് പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അഗ്നിബാധയില്‍ വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍വരെയെത്തി. ചൂട് സഹിക്കവയ്യാതെ നാഗങ്ങള്‍ ഇല്ലപ്പറന്പിലെത്തി. പൊള്ളലേറ്റ നാഗങ്ങളെ സന്താനസൌഭാഗ്യമില്ളാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്നി പാല്‍, തേന്‍, കരിക്കിന്‍വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ തൂകി രക്ഷപ്പെടുത്തി. കാവുകള്‍ വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു.
അങ്ങനെ മണ്ണാറിയ ശാല പിന്നീട് മണ്ണാറശ്ശാലയായി. സര്‍പ്പങ്ങളെ രക്ഷിച്ച അതീവ പുണ്യകര്‍മ്മം മൂലം അന്തര്‍ജനത്തിന് അഭീഷ്ടസിദ്ധിയുണ്ടായി. പുണ്യവതിയായ അവര്‍ ആയില്യംനാളില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒന്ന് ഒരു മനുഷ്യശിശുവും മറ്റൊന്ന് അഞ്ചുതലയുള്ള നാഗശിശുവുമായിരുന്നു. ബാല്യദശ പിന്നിട്ടതോടെ അനുജനെ കുടുംബചുമതലകള്‍ ഏല്‍പിച്ചശേഷം പഞ്ചശിരസ്കനായ ജ്യേഷ്ഠന്‍ തപസ്സിനായി നിലവറപൂകി. തങ്ങളെ കാട്ടുതീയില്‍നിന്നു രക്ഷിച്ചത് അമ്മയായതിനാല്‍ അതാത് കാലത്ത് മൂപ്പുള്ള അമ്മ പൂജ കഴിക്കുന്നതാണ് തങ്ങള്‍ക്കു ഹ ിതകരമെന്ന മൂത്തമകന്‍റെ അഭീഷ്ടം മനസിലാക്കിയ അമ്മ അന്നു തുടങ്ങിയ പതിവ് ഇന്നും നിര്‍വിഘ്നം തുടരുന്നു. നിലവറയില്‍ കുടികൊളളുന്ന നാഗരാജാവിനെ മുത്തശ്ശനെന്നും അപ്പൂപ്പനെന്ന ും ഭക്ത്യാദരവോടെ ഇല്ളത്തുള്ളവര്‍ വിളിക്കുന്നു. മണ്ണാറശ്ശാലയിലെ അമ്മ നാഗഭഗവാന്‍റെ മാതൃസ്ഥാനീയ എന്ന നിലയില്‍ ആരാധിക്കപ്പെടുന്നു. ലോകമെന്പാടുമുള്ള ഭക്തര്‍ അമ്മയുടെ അനുഗ്രഹംതേടി, സര്‍പ്പപ്രീതിക്കായി മണ്ണാറശ്ശാലയിലെത്തുന്നു. അമ്മയുടെ ഒരു നോട്ടം, അനുഗ്രഹം, ആ കയ്യില്‍ നിന്ന് ഒരു നുളളുഭസ്മം എന്നിവ ലഭിച്ചാല്‍ അഭീഷ്ടസിദ്ധിയാണ് ഫലം.
മന്ദാരശ്ശാല മണ്ണാറശ്ശാല ആയ കഥ
മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളം സൃഷ്ടിച്ചശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നത ിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും ഇവിടെ മനുഷ്യവാസം അസാധ്യമായി.
New Update