ഗണേശന്‍ എങ്ങനെ ഗജമുഖനായി

മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്

author-image
parvathyanoop
New Update
ഗണേശന്‍ എങ്ങനെ ഗജമുഖനായി

മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്.മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.

വിഘ്‌നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാല്‍ വിഘ്‌നേശ്വരന്‍ എന്നറിയപ്പെടുന്നു. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ഗജമുഖകഥ

ഹിന്ദുപുരാണപ്രകാരം ആനയുടെ തലയും മനുഷ്യന്റെ ഉടലുമാണ് ഗണപതിക്കുള്ളത്. ശിവഭഗവാന്റെ അഭാവത്തില്‍ പാര്‍വതി ദേവി കുളിക്കുമ്പോള്‍ തന്റെ കാവലിനായി പാര്‍വ്വതി ദേവി ചന്ദനമുപയോഗിച്ച് ഗണേശനെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

തുടര്‍ന്ന് കുളിക്കുകയായിരുന്ന പാര്‍വ്വതിയെ കാണാന്‍ ശിവ ഭഗവാന്‍ എത്തുകയും കാവലിന് നിര്‍ത്തിയ ഗണപതി ശിവഭഗവാനെ തടയുകയും ചെയ്തു.ഇത് ശിവഭഗവാനെ പ്രകോപിതനാക്കി. ഇരുവരും ചേര്‍ന്ന് നടത്തിയ പോരാട്ടത്തില്‍ ശീവന്‍ ഗണപതിയുടെ തല വെട്ടിയെടുത്തു. ഇത് കണ്ട് കോപാകുലയായ പാര്‍വ്വതീ ദേവി കാളിയായി മാറി പ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന് പരിഹാരമായി ശിവന്‍ ആനയുടെ തല കുട്ടിയുടെ ശരീരത്തോട് ചേര്‍ത്ത് വെച്ച് ഗണേശന് പുനര്‍ജന്മം നല്‍കി. ഇത് കണ്ട പാര്‍വതീ ദേവി തന്റെ കോപമടക്കുകയും തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണ് എല്ലാവര്‍ഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

 

devotional ganeesha