വിഷു അറിയേണ്ടതെല്ലാം...

വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്

author-image
online desk
New Update
വിഷു അറിയേണ്ടതെല്ലാം...

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും തുല്ല്യം ആകുന്ന ദിനം ആണ് വിഷു .വർഷത്തിൽ രണ്ടു പ്രാവശ്യം വിഷു ഉണ്ട്. തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .സംക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്. സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് സംക്രാന്തി പകല്‍ ആണെങ്കിൽ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉത്സവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ഠവുമാണ്.

വിഷുക്കണി - വിഷു ആചാരങ്ങൾ

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും.
ഓണം വിരിപ്പു കൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.  

വിഷുക്കണി 

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേര പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. 

ഐശ്വര്യ സമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍ അടച്ചു എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിനു തുല്യം ആണ് .

കണി ഒരുക്കല്‍, കൈനീട്ടം,പടക്കം ,സദ്യ ,ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട് .കാവുകളിലും ക്ഷേത്രങ്ങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് . ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത്.

vishu