ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധി ഒരുങ്ങി

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നല്‍കി പോരുന്നത്

author-image
parvathyanoop
New Update
ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധി ഒരുങ്ങി

ലണ്ടനിലുളള ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 7 നു ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ അവസരമൊരുങ്ങുന്നു.

ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക് നേതൃത്വത്തിലാണ് നടക്കുന്നത്. ഇവിടുത്തെ ആറ്റുകാല്‍ ഭഗവതി ഭക്ത ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത് തുടര്‍ച്ചയായ പതിനാറാമത്തെ അവസരമാണ് ഒരുങ്ങുന്നത്.

മാര്‍ച്ച് 7 നു ചൊവ്വാഴ്ച രാവിലെ ഒന്‍പതിനു ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

നൂറുകണക്കിന് ആറ്റുകാല്‍ ഭഗവതി ഭക്തര്‍ ഇത്തവണ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

മഞ്ഞും, കൊടും തണുപ്പും അടക്കം പ്രതികൂല സാഹചര്യങ്ങളില്‍ പോലും വലിയ ഭക്തജന പങ്കാളിത്തം ഉണ്ടാവാറുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നല്‍കി പോരുന്നത്.

attukal pongala Eastham Sree Murugan Temple