നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടുന്നതല്ലല്ലോ.രണ്ടു തട്ടുകളാണ് നിലവിളക്കില്‍ സാധാരണയായി ഉണ്ടാവാറുള്ളത്. ഇതില്‍ കൂടുതല്‍ തട്ടുള്ള വിളക്കുകളും ഉണ്ട്. എന്നാല്‍ രണ്ട് തട്ടുള്ള വിളക്കാണ് എപ്പോഴും വീട്ടില്‍ കത്തിക്കാന്‍ നല്ലത്. ഇതാണ് ഐശ്വര്യം കൊണ്ട് വരുന്ന ഒന്ന്.
നിലവിളക്ക് തെളിയിച്ചാല്‍ അതുണ്ടാക്കുന്ന ഐശ്വര്യം വളരെ വലുതാണ്. രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്നവരുണ്ട്. രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മാത്രമല്ല സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാവാനും സഹായിക്കുന്നു.വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു.
അതുകൊണ്ട് തന്നെ വൈകിട്ട് വിളക്ക് കത്തിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന രീതിയില്‍ കത്തിക്കാവുന്നതാണ്.ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാല്‍ അഭീഷ്ട സിദ്ധിയും, അഗ്‌നികോണിലായാല്‍ അഗ്‌നിഭയവും തെക്കു ദിക്കിലായാല്‍ മരണഭയവും നിര്യതി കോണിലായാല്‍ ഓര്‍മ്മകുറവും ഉണ്ടാകുന്നു.
വരുണ ദിക്കിലെ ജ്വാല ശാന്തി നല്‍കുന്നു. വായു കോണിലായാല്‍ ഐശ്വര്യഹാനിയും, വടക്കു ദിക്കിലായാല്‍ രോഗശാന്തിയും ഉണ്ടാകും, ഈശാനകോണിലുളള ജ്വാല സുഖം നല്‍കുന്നു. അഗ്‌നിയുടെ മേലോട്ടുയരുന്ന ജ്വാല സര്‍വ്വാഭീഷ്ട വസ്തുക്കള്‍ ഉടനടി പ്രദാനം ചെയ്യുന്നു.
വിശേഷാല്‍, ഒറ്റത്തിരി രോഗലക്ഷണവും, രണ്ടു തിരിയായാല്‍ ഉത്തമവും, മൂന്നു തിരി ആലസ്യ ലക്ഷണവും നാലു തിരി ദാരിദ്ര്യവും അഞ്ചു തിരിയായാല്‍ ശോഭന ഫലവുമാകുന്നു.ദിവസവും രണ്ട് തവണ വീടുകളില്‍ വിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്.
പുലര്‍ച്ചെ സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പും സൂര്യാസ്ഥമനത്തിനു മുന്‍പുമാണ് വിളക്ക് തെളിയിക്കേണ്ടത്. കുടൂംബത്തിന്റെ സര്‍വൈശ്വര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇരുട്ടും വെളിച്ചവും ഇടകലരുന്ന സമയത്ത് ദീപം തെളിയിക്കുന്നത് വീടുകളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ പുറം തള്ളും എന്നും വിശ്വാസം ഉണ്ട്.
വീടുകളില്‍ വിളക്ക് തെളിയിക്കുന്നത് ഒരു ദിവസം മുടങ്ങിയാല്‍ അത് ദോഷമാണോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ അത് ദോഷം തന്നെയാണ്. ദീപം തെളിയിക്കുന്നത് മുടങ്ങത് ശുഭകരമല്ല. ഇത് കുടുംബത്തിന്റെ ഐശ്വര്യത്തെയും സന്തോഷത്തെയും തന്നെ ബാധിക്കും. നിത്യവുമുള്ള ദീപം തെളിയിക്കല്‍ മുടങ്ങുന്നത് ഈശ്വര കോപത്തിന് ഇടയാക്കും.
നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്. നിലവിളക്കിന്റെ ഭാരം ഭൂമീദേവി നേരിട്ട് താങ്ങുകയില്ല എന്നാണ് സങ്കല്പം. അതിനാല്‍ ഇലയിലോ പുഷപങ്ങള്‍ക്ക് മുകളിലയോ വേണം നില വിളക്ക് വെക്കാന്‍.നിലവിളക്കിലെ തിരിയുടെ കര്യത്തിലും അത് തെളിയിക്കുന്ന കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.