തിരുനാവായയില്‍ പ്രധാനമാണ് ഈ ഏകാദശി. ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ആയതിനാല്‍ ആമലകീ ഏകാദശി എന്നാണ് ഇതിനു പേര്.ഈ ഏകാദശി ദിവസം മഹാവിഷ്ണുവിനെ പൂജിക്കുന്നതോടൊപ്പം നെല്ലിമരത്തെ പൂജിക്കുന്ന രീതിയുമുണ്ട്. ഉത്തരേന്ത്യയിലാണ് നെല്ലിമര പൂജയ്ക്കു കൂടുതല്‍ പ്രചാരമുള്ളത്. ഏകാദശി ദിവസം മഹാവിഷ്ണുവിനെയും പ്രദോഷവ്രത ദിവസം പരമശിവനെയുമാണ് ആരാധിക്കേണ്ടത്.
ഏകാദശി വൃതം നോല്‍ക്കുന്നവരാണ് മിക്ക ആളുകളും. സര്‍വ്വ പാപഹരം ഏകാദശീ വ്രതം എന്നാണ് പ്രമാണം. വിഷ്ണു പ്രീതിക്ക് അത്യുത്തമമാണിത്. ഫാല്‍ഗുന മാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. മനസ്സറിഞ്ഞ് പൂര്‍ണ ഭക്തിയോടെ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാവുമെന്നാണ് വിശ്വാസം. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്കയുടെ ഉത്ഭവം ഈ ഏകാദശി നാളിലാണ് എന്നാണ് കരുതപ്പെടുന്നത്.
പാര്‍വ്വതി ദേവിയുടേയും ശ്രീലക്ഷ്മി ദേവിയുടെയും പ്രാര്‍ത്ഥനാ സമയത്ത് ഉതിര്‍ന്നു വീണ സന്തോഷാശ്രുക്കളില്‍ നിന്നാണ് നെല്ലിക്കയുടെ ജനനം എന്ന് പുരാണങ്ങളില്‍ പറയുന്നു.
കൃഷ്ണ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്.ആമലകീ എന്നാല്‍ നെല്ലിമരം, നെല്ലിക്ക എന്നൊക്കെയാണ് അര്‍ഥം. ബ്രഹ്മാണ്ഡ പുരാണത്തിലും പത്മപുരാണത്തിലും ആമലകീ ഏകാദശിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ഐതിഹ്യം
വൈഥിസത്തിലെ ചൈത്രരഥ രാജാവും അദ്ദേഹത്തിന്റെ പ്രജകളും എന്നും വിഷ്ണു പൂജ ചെയ്തിരുന്നു. ഇതിന്റെ സര്‍വ്വ ഐശ്വര്യവും അനുഗ്രഹങ്ങളും അവര്‍ക്ക് എന്നുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആമലകി ഏകാദശി നാളില്‍ ചൈത്രരഥ രാജാവും അദ്ദേഹത്തിന്റെ പ്രജകളും വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള ഒരു അരുവിയില്‍ വിഷ്ണുവിനേയും അമ്പലത്തിലെ അമല വൃക്ഷത്തെയും ആരാധിക്കുകയായിരുന്നു .
വിഷ്ണു ഭഗവാന്റെ അവതാരമായിരുന്ന പരശുരാമനെയാണ് അദ്ദേഹം ആരാധിച്ചു പോന്നിരുന്നത്.വിഷ്ണു സ്തുതികള്‍ പാടി രാത്രി മുഴുവനും രാജാവും അദ്ദേഹത്തിന്റെ പ്രജകളായ ഭക്തരും ഉപവാസം അനുഷ്ഠിച്ചു. ആ സമയത്ത് വിശന്നു വലഞ്ഞ ഒരു വേട്ടക്കാരന്‍ അതുവഴി വന്നു. നാടു ചുറ്റി വന്ന ആ കാട്ടാളന്‍ രാജാവിന്റേയും അണികളുടേയും കൂടെ ഏകാദശീവ്രതം നോറ്റു.
ആ വേട്ടക്കാരന്‍ മരണശേഷം രാജാവായി പുനര്‍ജനിച്ചു എന്നാണ് ഐതിഹ്യം പറയുന്നത്. കേവലം ഒരു ഭക്തന്‍ കൂടി അല്ലാതിരുന്നിട്ടും വ്രതം നോറ്റ വേട്ടക്കാരന്‍ അടുത്ത ജന്മത്തില്‍ രാജാവായി. അതിനാല്‍ ആമലകീ ഏകാദശി നോല്‍ക്കുന്നവര്‍ക്ക് ഭഗവാന്റെ കൃപ അത്രത്തോളം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.