നിറഞ്ഞു കത്തിയ നീതികളുടെ പൊന്‍പ്രഭയില്‍ നവമി വിളക്കിന് ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണ കോലത്തില്‍ എഴുന്നള്ളി.ഏകാദശിയുടെ പ്രൗഢിയാര്‍ന്ന വിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും.നവമി വിളക്ക് തൊഴാന്‍ വ്യാഴാഴ്ച രാത്രി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.
നാലാമത്തെ ഇടയ്ക്ക് പ്രദര്‍ശനത്തിന് സ്വര്‍ണ കോലത്തില്‍ പൊന്‍തിടമ്പ് വഴി എഴുന്നളളിച്ചതോടെ പതിനായിരത്തോളം നെയ് ദീപങ്ങള്‍ തെളിഞ്ഞു.അഞ്ചാമത്തെ പ്രദക്ഷിണ മേളമായിരുന്നു മുന്നില്‍.ശശി മാരാര്‍ മേള പ്രമാണികനായി.ഉച്ചയ്ക്ക് ഗുരുവായൂരപ്പന് നമസ്‌കാര സദ്യയും ഉണ്ടായി.
കൊളാടി കുടുംബം വകയായ നവമി വിളക്കിന് കാരണവര്‍ ഡോക്ടര്‍ ജയകൃഷ്ണന്‍ നേതൃത്വം നല്‍കി.തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തനം ട്രസ്റ്റിന്റേതാണ് ദശമി വിളക്ക് ആഘോഷം.അമ്പതാം വര്‍ഷമാണിത്.സമ്പൂര്‍ണ്ണ നെയ് വിളക്കാണ്.
രാവിലെ കാഴ്ച ശീവേലിക്ക് പഞ്ചാരമേളത്തിന് പ്രമാണം പെരുവനം കുട്ടന്മാരാര്‍.അദ്ദേഹം വിഷമിക്ക മേള പ്രമാണികനാകുന്നത് ഇത് നാല്പതാം വര്‍ഷമാണ്.ഉച്ചതിരിഞ്ഞ് രാത്രിയും എഴുന്നള്ളിപ്പിന് പഞ്ചവാദ്യം.ചോറ്റാനിക്കര വിജയന്‍ വാദ്യം നയിക്കും.