കുഞ്ഞിന്റെ ചോറൂണ്....

കുഞ്ഞിന് ആദ്യമായി നെല്ലരി ആഹാരം നല്‍കുന്ന ചടങ്ങാണ് ചോറൂണ്. ക്ഷേത്രത്തില്‍ വയ്‌ച്ചോ ഗൃഹത്തില്‍ വയ്‌ച്ചോ ചോറൂണ് നടത്തപ്പെടുന്നു. ആറാം മാസത്തിലാണ് സാധാരണയായി ചോറൂണ് നടത്തുന്നത്.

author-image
sruthy
New Update
കുഞ്ഞിന്റെ ചോറൂണ്....

കുഞ്ഞിന് ആദ്യമായി നെല്ലരി ആഹാരം നല്‍കുന്ന ചടങ്ങാണ് ചോറൂണ്. ക്ഷേത്രത്തില്‍ വയ്‌ച്ചോ ഗൃഹത്തില്‍ വയ്‌ച്ചോ ചോറൂണ് നടത്തപ്പെടുന്നു. ആറാം മാസത്തിലാണ് സാധാരണയായി ചോറൂണ് നടത്തുന്നത്.

കുഞ്ഞിനെ കുളിപ്പിച്ച് നേര്യയത് നിലവിളക്കിന്റെ മുന്‍പില്‍ ഉടുപ്പിച്ച് മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ അച്ഛന്റെയോ മടിയിലിരുത്തി ചോറൂണ് നല്‍കും. ഉപ്പും മുളകും

പുളിയും ചോറും ചേര്‍ത്ത് മോതിര വിരലും തള്ള വിരലും ചേര്‍ത്താണ് നല്‍കേണ്ട്ത്.

ശുഭ മുഹൂര്‍ത്തം നോക്കി വേണം കുഞ്ഞിന്റെ ചോറൂണ് നടത്താന്‍. കുഞ്ഞിന്റെ ജന്മനക്ഷത്ര ദിനത്തില്‍ ചോറൂണ് നടത്തുന്നത് നല്ലതല്ല. അന്നപ്രാശം എന്ന പേരിലും ഈ ചടങ്ങ് അറിയപ്പെടുന്നു.

baby