ഭക്തിയിലും വ്രത്ര ശുദ്ധിയുമാണ് പൊങ്കാല സമര്‍പ്പണത്തിലെ പുണ്യം നേടുന്നത്. കാപ്പു കൊട്ടുന്നതു മുതലുള്ള 9 ദിവസം മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് ദേവീ മന്ത്രജപത്തോടെ എന്നും ക്ഷേത്ര ദര്‍ശനം നടത്തി വ്രതമെടുക്കുന്നതാണ് ശ്രേഷ്ഠം.
അതിന് കഴിയാത്തവര്‍ ഈ രീതിയില്‍ 7, 5, 3 ദിവസം വ്രതമെടുക്കണം. അതിനും പറ്റിയില്ലെങ്കില്‍ തലേന്നെങ്കിലും വ്രത്രെടുക്കണം. മാസമുറ കഴിഞ്ഞ് ഏഴാം ദിവസം പൊങ്കാല ഇടാം.
സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ലഭിച്ചതോടെ അതി പ്രധാന നേര്‍ച്ചയായ പൊങ്കാല സ്ത്രീകള്‍ക്കു മാത്രമായി മാറി.
പൊങ്കാലയ്ക്ക് അടുപ്പുകത്തിക്കുമ്പോള്‍ സര്‍വ്വമംഗളങ്ങള്‍ക്കുമായി ദേവിയെ സങ്കല്പിച്ച്
സര്‍വ്വമംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ
എന്നു ജപിക്കണം. പൊങ്കാല പാകമായാല്‍ തിളയ്ക്കുന്നതുവരെ ഇഷ്ടമുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. ദേവീ മഹാത്മ്യം, ലളിതാസഹസ്രനാമം, അഷ്ടോത്തരം ഇവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.
ആറ്റുകാലില്‍ ഇന്ന്
രാവിലെ 4 .30ന് പള്ളി ഉണര്‍ത്തല്‍,5 ന് നിര്‍മ്മാല്യ ദര്‍ശനം,5.30 ന് അഭിഷേകം,6.05 ന് ദീപാരാധന, 6.40 ന് ഉഷപൂജ, ദീപാരാധന, 6:50ന് ഉഷ ശ്രീബലി, 7 .15ന് കളഭാഭിഷേകം, 8 .30ന് പന്തീരടി പൂജ, ദീപാരാധന,11 .30ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് ദീപാരാധന, 12. 30ന് ഉച്ച ശ്രീബലി,ഒന്നിന് നട അടയ്ക്കല്‍.
രാത്രി 7. 15ന് ഭഗവതിസേവ, 9 ന് അത്താഴപൂജ,9 .15ന് ദീപാരാധന.9 .30ന് അത്താഴ ശ്രീബലി,12ന് ദീപാരാധന,ഒന്നിന് നട അടയ്ക്കല്‍, പള്ളിയുറക്കം.
അംബ ഓഡിറ്റോറിയം
വൈകിട്ട് 5 ന് മാനസജപലഹരി,രാത്രി ഏഴിന് ദേവിക കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള,9 .30ന് പിന്നണിഗായകന്‍ രവിശങ്കര്‍ നയിക്കുന്ന പാട്ടിന്റെ പാലാഴി.
അംബിക ഓഡിറ്റോറിയം
രാവിലെ ആറിന് ലളിതസഹസ്രനാമ പാരായണം,ഏഴിന് ദേവി മാഹാത്മി പാരായണം,എട്ടിന് സംഗീതാര്‍ച്ചന 9 ന് ഭക്തിഗാനസുധ,10 നും 11നും ശാസ്ത്രീയ നൃത്തം,വൈകുന്നേരം 5 ന് വയലിന്‍ കരോക്കെ ഗാനമേള,6 ന് തിരുവാതിര ,6.30 ന് തിരുവാതിര.
രാത്രി 7 മുതല്‍ 7.30 വരെ തിരുവാതിര, എട്ടിന് നാമജപലഹരി,9മുതല്‍ 10 വരെ് ശാസ്ത്രീയ നൃത്തം , 11ന് ഭക്തിഗാനമേള. 11ന് ഭക്തിഗാനമേള.
അംബാലിക ഓഡിറ്റോറിയം
രാവിലെ 5. ന് ഭക്തിഗാനം സുധ,6 ന് ഭജന,ഏഴിന് കീര്‍ത്തനമാല, 8 ന് മിഴാവ് മേളം 9ന് നങ്ങ്യാര്‍കൂത്ത്, 10 ന് ദേവി മാഹാത്മ പാരായണം,11 ന് വേദ സാരശിവ സഹസ്രനാമ പാരായണം,വൈകുന്നേരം 5 ന് ഭജന,6 ന് നൃത്ത നൃത്യങ്ങള്‍.
രാത്രി 7ന് തിരുവാതിര,8 ന് നൃത്ത നിശീഥിനി 9ന് നൃര്‍ത്താര്‍ച്ചന,10 ന് ഭരതനാട്യക്കച്ചേരി 11ന് ഭക്തിഗാന സുധ.