ആറ്റുകാലമ്മയ്ക്ക് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് പൊങ്കാല. ഭക്തര്‍ നേരിട്ട് സമര്‍പ്പിക്കുന്ന നിവേദയമാണ് പൊങ്കാല. പൊങ്കാലയ്ക്കായി ഒരു ദിവസത്തെ വ്രതമോ
ഏഴുദിവസത്തെ വ്രതമോ 9 ദിവസത്തെ വ്രതമോ തുടങ്ങി ഓരോരുത്തര്‍ക്കും അവര്‍ക്ക് കഴിയുന്നത്ര ദിവസം വ്രതമെടുക്കാം. കൃത്യമായി ഇത്ര ദിവസത്തെ വ്രതം എന്നു ന
ിയമമില്ല. വ്രതദിവസങ്ങളില്‍ രാവിലെ കുളിച്ച് നാമം ജപിച്ച ശേഷം ആഹാരം കഴിക്കാം. സാധാരണ ദിവസങ്ങളിലെപ്പോലെ ആഹാരം കഴിക്കാമെങ്കിലും മത്സ്യമാംസാദി
കള്‍ ഒഴിവാക്കണം. ബ്രഹ്മചര്യവ്രതവും വേണം. മനസ്‌സും ശരീരവും ശുദ്ധമാക്കിവേണം പൊങ്കാലയിടാന്‍. പൊങ്കാലസമയത്ത് മനസ്‌സിലും ചുണ്ടിലും ദേവീമന്ത്രങ്ങള്‍ മാത്ര
മായിരിക്കണം. വ്രതത്തിനൊപ്പം ഉപവാസം എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ പൊങ്കാലദിവസം ദേവിക്ക് നേദ്യം തയ്യാറാക്കിയ ശേഷമേ ജലപാനം പാടുള്ളൂ. പുലയോ വാലായ്മയോ ഉളളവര്‍ പൊങ്കാല ഇടരുത്. മാസമുറ തുടങ്ങി ഒന്‍പതു ദിവസം വരെ പൊങ്കാല ഇടരുത്. ഇവര്‍ പൊങ്കാല ഇടുന്നവരുടെ കൂടെ പോകാനും പാടില്ല.