അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഇന്നു മുതല്‍

സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷമുള്ള പ്രഭാഷണങ്ങളില്‍ ഭാരതീയ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങള്‍ നടക്കും, തുടര്‍ന്ന് രാത്രി സംഗീത, നൃത്ത പരിപാടികളും നടക്കും.

author-image
parvathyanoop
New Update
അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഇന്നു മുതല്‍

38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഡിസംബര്‍ 13 മുതല്‍ 23 വരെ കോട്ടയ്ക്കകം ശ്രീവൈകുണ്ഠത്ത് വെച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിയിച്ച് ഗുരുവായൂരില്‍ നിന്നു കൊണ്ട് വന്ന ഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ നടത്തും.അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി ഭഗവതഗ്രന്ഥം സമര്‍പ്പിക്കും.

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. സത്ര നിര്‍വ്വഹണ സമിതി ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ രമേശ് ചെന്നിത്തല, തോട്ടത്തില്‍ രവീന്ദ്രന്‍, സ്വാമി അധ്യാത്മാനന്ദസരസ്വതി, കെ ശിവശങ്കരന്‍, ഡോ, ഉഷ രാജവാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വര്‍ക്കിംഗ് ചെയര്‍മാന്‍ ജി. രാജ് മോഹന്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ് നാരായണ സ്വാമി നന്ദി പറയും.സപ്താഹത്തില്‍ പ്രധാന്യം ഭാഗവതപാരായണത്തിനാണെങ്കില്‍, സത്രത്തില്‍ ഭാഗവത്തിലെ വിവിധ കഥാ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങള്‍ പണ്ഡിതര്‍ നടത്തുന്നതാണ്.

പുലര്‍ച്ചെ 4 മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം 8 മണി വരെ ഭാഗവതം സംസ്‌കൃത മൂലഗ്രന്ധത്തില്‍ നിന്നുള്ള പാരായണം നടക്കും. അതിന് ശേഷം രാത്രി 8 വരെ ഭാഗവത്തിലെ പ്രഭാഷണങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 1 മണി മുതല്‍ 2 വരെ നാരായണീയ പാരായണവും നടക്കും.

സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷമുള്ള പ്രഭാഷണങ്ങളില്‍ ഭാരതീയ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങള്‍ നടക്കും, തുടര്‍ന്ന് രാത്രി സംഗീത, നൃത്ത പരിപാടികളും നടക്കും.

കോട്ടയം ജില്ലയിലെ കുറച്ചിക്കാനത്ത് 40 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് ഭാഗവത മഹാസത്രം ആരംഭിച്ചത്. 20 വര്‍ഷം മുന്‍പ് പുത്തരിക്കണ്ടത്ത് വെച്ചാണ് ഇതിന് മുന്‍പ് തലസ്ഥാനത്ത് വെച്ച് ഭാഗവത മഹാസത്രം നടന്നിട്ടുള്ളത്.

tvm Akhil Bharata Shrimad Bhagavata Mahasatram