നഗ്നനേത്രത്താല്‍ കാണാനാവുന്ന ദൈവങ്ങളാണ് നാഗങ്ങള്‍.രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന നാഗങ്ങളെ അതിപുരാതന കാലം മുതല്‍ ആരാധിച്ചു വരുന്നു.വട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുംമേക്കാട്, അത്തിപ്പറ്റ മന, നാഗംപൂഴി മന, ആമേടം ഇല്ലം, കോളപ്പുറം ഇല്ലം, പറമ്പൂര്‍ മന, പെരളശേരി, മദനന്തേശ്വരം, പൂജപ്പുര നാഗര്‍ക്കാവ്, കളര്‍കോട്, അനന്തന്‍കാട് നാഗരാജ ക്ഷേത്രം, പൂജപ്പുര നാഗരുകാവ് എന്നിവ കേരളത്തിലെ ചില പ്രധാന നാഗാരാധന സന്നിധികളാണ്.
ആയില്യ വ്രതമെടുക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യമാംസാദികളും മദ്യവും മറ്റു ലഹരി വസ്തുക്കളും ത്യജിക്കണം. ആയില്യം ദിവസം കഴിയുമെങ്കില്‍ ഉപവസിക്കുക. ആയില്യത്തിന്റെ പിറ്റേദിവസം രാവിലെ ശിവക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കണം. വ്രതദിനങ്ങളില്‍ ഓം നമ:ശിവായ മന്ത്രം 336 പ്രാവശ്യം ജപിക്കുക. സര്‍പ്പക്ഷേത്രത്തിലും നാഗപ്രതിഷ്ഠയ്ക്ക് 5 പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. ഉദയം കഴിഞ്ഞും അസ്തമയത്തിന് മുമ്പേയുമാണ് നാഗപ്രദക്ഷിണത്തിന് ഉത്തമം.
വ്രതനിഷ്ഠയോടെ ശ്രദ്ധിച്ച് ജപിച്ചാല്‍ നാഗ മന്ത്രങ്ങള്‍ പെട്ടെന്ന് അനുഗ്രഹം സമ്മാനിക്കും. എന്നാല്‍ ശ്രദ്ധിച്ച് ഉപാസിച്ചില്ലെങ്കില്‍ നാഗദേവതകളുടെ ക്ഷിപ്രകോപം അനുഭവിക്കേണ്ടി വരാം. അതുകൊണ്ടുതന്നെ നാഗമന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ പ്രത്യേക ജാഗ്രത വേണം.
ഈ മാസത്തിലെ പൂജപ്പുര നാഗരുകാവ് ക്ഷേത്രത്തില്‍ ആയില്ല്യ ഉത്സവം 20 ,21,22 തീയതികളില്‍ നടക്കും .20ന് ഏഴിന് ദീപാരാധന .ഉച്ചയ്ക്ക് അന്നദാനം. 2.30ന് കളമെഴുത്തും പാട്ടും സര്‍പ്പം തുള്ളലും .വൈകിട്ട് ആറിന് ഗണപതിക്ക് അപ്പം മൂടല്‍ ചടങ്ങ് നടക്കും. 21 രാവിലെ 9ന് നവഗ്രഹ ശാന്തി ഹോമം .വൈകിട്ട് 6 30ന് ഭജന .7 30ന് പുഷ്പാഭിഷേകം .എട്ടു മുപ്പതിന് ഭരതനാട്യം. 22ന് ആറു മണിയ്ക്ക് ആയില്ല്യം .അഭിഷേകം ഏഴു മുതലും 1.30ന് നാഗരൂട്ടും നടക്കും.
ഐശ്വര്യത്തിന് നാഗരാജമന്ത്രം
നാഗരാജപ്രീതിക്ക് അത്യുത്തമമാണ് നാഗരാജമന്ത്രം. അത്ഭുതശക്തിയുള്ള ഈ മന്ത്രം ആയില്യം ദിവസം തുടങ്ങി 108 പ്രാവശ്യം വീതം 21 ദിവസം തുടര്‍ച്ചയായി ജപിച്ചാല്‍ നാഗശാപം മാറി ഐശ്വര്യമുണ്ടാകും. ആയില്യം ദിവസം മുതല്‍ രാവിലെയാണ് ജപിക്കേണ്ടത്.
നാഗരാജമന്ത്രം
ഓം നമഃ കാമരൂപീണേ
നാഗാരാജായ മഹാബലായ സ്വാഹ
ആഗ്രഹസാഫല്യത്തിന് നാഗമോഹനമന്ത്രം
ആഗ്രഹസാഫല്യം, മന:ശാന്തി, പാപശാന്തി എന്നിവ നേടാനുളളതാണ് നാഗമോഹനമന്ത്രം. അത്ഭുത ഫലം തരുന്ന അതി ശക്തമായ ഈ മന്ത്രം ദിവസവും 12 തവണ വീതം രണ്ടു നേരം ജപിക്കുക. 18 ദിവസം മുടങ്ങാതെ ജപിച്ചാല്‍ ഫലം ലഭിക്കാം.
ഓം നമ:ശിവായ
നാഗായ നാഗമോഹനായ
നാഗാധിപതയേ
വിശ്വായ വിശ്വംഭരായ
വിശ്വപ്രാണായ
നാഗരാജായ ഹ്രീം നമഃ