ഗുരുവായൂര്‍ ശ്രീമദ് ഭാഗവത സത്ര സമിതിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശ്രീമദ് ഭാഗവത മഹാസത്രം 38ാംമത് മഹാസത്രമായി , അക്കൊല്ലം അനന്തപുരിയില്‍ നടത്തപ്പെടുകയാണ് .
ശ്രീമദ് ഭാഗവത മൂല ഗ്രന്ഥപാരായണവും വിശദമായ അര്‍ത്ഥ വിശദമായ പ്രവചനവും ഭക്തിസാന്ദ്രമായ കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രൗഡ പ്രഭാഷണങ്ങളും ഹോമ പൂജാദികളും രഥഘോഷ യാത്രയും ശ്രേഷ്ഠ സന്യാസിമാരുടം സംഗമവും പണ്ഡിതോചിതമായ ചര്‍ച്ചകളും ഭജനകളും നാമജപവും കലാ പരിപാടികളും ഉള്‍ക്കൊണ്ട് 11 ദിവസം നീണ്ടുനില്‍ക്കുന്ന മഹാസത്രം.
സമഗ്രമായ ലോകക്ഷേമം ലക്ഷ്യമാക്കുന്ന അതിമഹത്തരവും ദിര്‍വഭവുമാണ് ഈ മഹായഞ്ജം .2022 ഡിസംബര്‍ 13 മുതല്‍ 23 വരെ തിരുവനന്തപുരം കോട്ടയ്ക്കകം ശ്രൂവൈകുണ്ഠം തെക്കേ നട ശ്രീ പത്മനാഭസ്വാമിയുടെ തിരുസന്നിധിയില്‍ വച്ച് നടത്തപ്പെടുന്നു.
സത്ര കാലത്ത് പുലര്‍ച്ചെ നാലുമണിക്ക് ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ സമാരംഭിക്കും. തുടര്‍ന്ന് ശ്രീമദ് ഭാഗവതം മൂല ഗ്രന്ഥപാരായണം 5 മണി മുതല്‍ 8. 30 വരെ നടത്തപ്പെടും .9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഭാഗവത പ്രഭാഷണങ്ങള്‍, ഒരു മണി മുതല്‍ 2 മണി വരെ ശ്രീ നാരായണീയ പാരായണം ,2 മണി മുതല്‍ ആരംഭിച്ച വൈകുന്നേരം ആറുമണി വരെ വീണ്ടും ഭാഗവത പ്രഭാഷണങ്ങള്‍.
തുടര്‍ന്ന് ദീപാരാധന6.30 മുതല്‍ 9 .30 വരെ ഹൈന്ദവ ദര്‍ശനങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രഗല്ഭ പണ്ഡിതന്‍മാര്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ എന്നിവ ഉണ്ടാകും .9 .30 കഴിഞ്ഞ് ഭജന ,നാമ സങ്കീര്‍ത്തനം ,സംഗീതസദസ്സുകള്‍ ,കലാപരിപാടികള്‍ എന്നിവ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും.
4 മണി മുതല്‍ അടുത്ത ദിവസത്തെ ചടങ്ങുകള്‍ വീണ്ടും ആരംഭിക്കും.അങ്ങനെ അഹോരാത്രം ഭക്തിസാന്ദ്രമായ അന്തരീക്ഷം സത്യം മണ്ഡപത്തില്‍ ഇടതടവില്ലാതെ ഒരുക്കപ്പെടുന്നു.ശ്രീമദ് ഭാഗവതം പൂര്‍ണമായി ഗ്രഹിക്കുന്ന വ്യക്തിക്ക് ജീവിതത്തിന്റെ പരിപൂര്‍ണതയെക്കുറിച്ച് അവബോധം സിദ്ധിക്കുന്നതിനും അതിലൂടെ ഭൗതിക ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജന്മസാഫല്യം ലഭിക്കുന്നതിനും സാധിക്കും ശ്രീമദ് ഭാഗവതം എന്ന് ഉറപ്പു നല്‍കുന്നു .
ഒരേ വേദിയില്‍ നിന്ന് 100ല്‍ പരം ആചാര്യന്‍മാരുടെ ആധ്യാത്മിക പ്രഭാഷണങ്ങള്‍ ശ്രവിച്ച് ആത്മോ്‌നനതി നേടുന്നതിനുള്ള അമൂല്യവുമായ സന്ദര്‍ഭമാണ് ഭക്തജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നത്