ഭക്തജന തിരക്കിൽ തലസ്ഥാന നഗരി ; പൊങ്കാല ആരംഭിക്കാൻ ഇനി ഏതാനും മണിക്കുറുകൾ

ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. വിവിധ നാടുകളിൽ നിന്ന് പൊങ്കാലയിടാൻ എത്തിയ ഭക്തരെ കൊണ്ട് തലസ്ഥാനം നിറഞ്ഞു . പൊങ്കാലയോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത് .

author-image
Greeshma.G.Nair
New Update
ഭക്തജന തിരക്കിൽ തലസ്ഥാന നഗരി ;  പൊങ്കാല ആരംഭിക്കാൻ ഇനി ഏതാനും മണിക്കുറുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. വിവിധ നാടുകളിൽ നിന്ന് പൊങ്കാലയിടാൻ എത്തിയ ഭക്തരെ കൊണ്ട് തലസ്ഥാനം നിറഞ്ഞു . പൊങ്കാലയോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത് .

രാവിലെ 10.45ന് ആണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി ശ്രീകോവിലില്നി ന്നുളള ദീപം മേല്ശാ ന്തിക്ക് കൈമാറും. മേല്ശാ ന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്ശാ ന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില് തീ കത്തിക്കും. പിന്നീട് ഭക്തരുടെ നൂറുകണക്കിന് അടുപ്പുകളിലേക്കും തീപടരുന്നതോടെ നഗരം യാഗശാലയായി മാറും  . 

രണ്ടേ കാലിനാണ് പൊങ്കാല നിവേദ്യം. ക്ഷേ്ത്ര ഭരണസമിതിയും നഗരസഭയും വിവിധ സര്ക്കാ ര്വ കുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ. . കെഎസ് ആര്ടി സിയും റെയില്യും പ്രത്യേക സര്വ്വീ സുകള് നടത്തുന്നുണ്ട്.

ഭക്തര്ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ ഡ്രൈവര്മാ ര്ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ കമാണ്ടോകളെ അടക്കം നിരത്തിയുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

attukal2017