ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം. രാവിലെ 4 .30 മുതൽ 8 .30 വരെയാണ് പ്രത്യേക ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ ദേവസ്വം ജീവനക്കാർ. 70 വയസ്സുവരെയുള്ള ദേവസ്വംപെൻഷൻകാർ , ക്ഷേത്ര പാരമ്പര്യ പ്രവർത്തകർ , മാധ്യമപ്രവർത്തകർ എന്നിവർക്കായിരിക്കും സൗകര്യമൊരുക്കുക. ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിങ് സ്വീകരിച്ചു ദർശന സൗകര്യം ഏർപ്പെടുത്താനാണ് ഭരണസമിതി തീരുമാനം. അതേസമയം ആഴ്ചയിൽ പരമാവധി ഒരു തവണമാത്രമാണ് ഈ സൗകര്യം ഉണ്ടാവുന്നത്. കൂടാതെ പാഞ്ചജന്യം , ശ്രീവൽസം ,എക്സ്റ്റൻഷൻ എന്നീ ഗെസ്റ്റ് ഹൌസുകളിൽ റൂം ബുക്കിങ് നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.

author-image
online desk
New Update
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രദേശവാസികൾക്ക് പ്രത്യേക ദർശന സൗകര്യം. രാവിലെ 4 .30 മുതൽ 8 .30 വരെയാണ് പ്രത്യേക ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ ദേവസ്വം ജീവനക്കാർ. 70 വയസ്സുവരെയുള്ള ദേവസ്വംപെൻഷൻകാർ , ക്ഷേത്ര പാരമ്പര്യ പ്രവർത്തകർ , മാധ്യമപ്രവർത്തകർ എന്നിവർക്കായിരിക്കും സൗകര്യമൊരുക്കുക. ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിങ് സ്വീകരിച്ചു ദർശന സൗകര്യം ഏർപ്പെടുത്താനാണ് ഭരണസമിതി തീരുമാനം. അതേസമയം ആഴ്ചയിൽ പരമാവധി ഒരു തവണമാത്രമാണ് ഈ സൗകര്യം ഉണ്ടാവുന്നത്. കൂടാതെ പാഞ്ചജന്യം , ശ്രീവൽസം ,എക്സ്റ്റൻഷൻ എന്നീ ഗെസ്റ്റ് ഹൌസുകളിൽ റൂം ബുക്കിങ് നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.

guruvayoor temple