കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കേരള ലളിതകലാ അക്കാദമിയുടെ 46ാ സംസ്ഥാന അവാഡ് വിതരണവും ഫെല്ലോഷിപ്പ് പ്രസന്റേഷന്‍ ചടങ്ങും എറണാകുളം ഡര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടന്നു. സംസ്ഥാന സാംസ്‌ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ ചടങ്ങ് ഉദ്ഘാടനം ചെയതു. വിഷ്വല്‍ ആര്‍ട്ടിനുള്ള സംസ്ഥാന അവാര്‍ഡ് സജിത്ത് പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് എടക്കാട്, സൂരജ കെ എസ്, സെജിന്‍ എസ് എസ് എന്നിവര്‍ ഏറ്റുവാങ്ങി

author-image
S R Krishnan
New Update
കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ 46ാ സംസ്ഥാന അവാഡ് വിതരണവും ഫെല്ലോഷിപ്പ് പ്രസന്റേഷന്‍ ചടങ്ങും എറണാകുളം ഡര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടന്നു. സംസ്ഥാന സാംസ്‌ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ ചടങ്ങ് ഉദ്ഘാടനം ചെയതു. വിഷ്വല്‍ ആര്‍ട്ടിനുള്ള സംസ്ഥാന അവാര്‍ഡ് സജിത്ത് പുതുക്കലവട്ടം, സിന്ധു ദിവാകരന്‍, ജഗേഷ് എടക്കാട്, സൂരജ കെ എസ്, സെജിന്‍ എസ് എസ് എന്നിവര്‍ ഏറ്റുവാങ്ങി. കൂടാതെ ഷിനോദ് അറക്കപ്പറമ്പില്‍, ധന്യ എം സി, സ്മിത ജി എസ്, ഗായത്രി, കെ ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ ആദരിച്ചു. കലാ വിദ്യര്‍ത്ഥികളായ അരുണ്‍ രവി, വിവേക് ദാസ് എം എം, റിങ്കു അഗസ്റ്റിന്‍, ഹെല്‍ന മെറിന്‍ ജോസഫ്, ഷാന്‍ കെആര്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവും നല്‍കി. പോര്‍ട്രെയിറ്റ്/ലാന്‍സ്‌കേപ്പിനുള്ള ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡല്‍ കെ എസ് അരവിന്ദിനും, വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡല്‍ പ്രദീപ് പ്രതാപിനും സമ്മാനിച്ചു. 2015-16 ഫോട്ടോഗ്രാഫി സംസ്ഥാന അവാര്‍ഡ് ഇവി ശ്രീകുമാറിനും പ്രത്യേക പരാമര്‍ശം പ്രവീണ്‍ പോള്‍, റോയി ഡാനിയേല്‍ എന്നിവര്‍ക്കും ലഭിച്ചു. 2016-17 അവാര്‍ഡ് അജി ഗ്രെയ്‌സിനും പ്രത്യേക പരാമര്‍ശം മധു എടച്ചെന, ഷാജി ചേര്‍ത്തല എന്നിവര്‍ക്കും ലഭിച്ചു. 2015-16 സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡ് കെ വി എം ഉണ്ണിക്കും പ്രത്യേക പരാമര്‍ശം ഷാനവാസ് മുടിക്കല്‍, എസ് രമാദേവിക്കും ലഭിച്ചു. 2016-17സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡ് കെ ടി അബ്ദുള്‍ അനീസിനും പ്രത്യേക പരാമര്‍ശം എം എസ് രഞ്ജിത്ത്, ദിന്‍രാജ് എന്നിവര്‍ക്കും ലഭിച്ചു. ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷത വഹിച്ചു. അക്കാമദി സെക്രട്ടറി പൊന്നിയം ചന്ദ്രന്‍മേയര്‍ സൗമിനി ജെയിന്‍, കെ വി തോമസ്സ് എം പി, എം എല്‍ എ മാരായ ഹൈബി ഈഡന്‍, എം സ്വരാജ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, മുന്‍ എം പി പി രാജീവ്, ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അക്കാദമി വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ് നന്ദി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി നടക്കുന്ന എക്‌സിബിഷന്‍ സെപ്റ്റംബര്‍ മൂന്ന് വരെ നടക്കും

kerala lalitha kala academy award ceremony