വരയിലും വര്‍ണ്ണത്തിലും വിസ്മയം തീര്‍ത്ത് ബി ഡി ദത്തനും നേമം പുഷ്പരാജും

പ്രശസ്ത ചിത്രകാരന്മാരായ വി ഡി ദത്തന്റെയും നേമം പുഷ്മരാജിന്റെയും വിഖ്യാത ചിത്രങ്ങളുടെ പ്രദര്‍ശനം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍. ഡിസംബര്‍ 1 മുതല്‍ 8 വരെയാണ് പ്രദര്‍ശനം.

author-image
Priya
New Update
വരയിലും വര്‍ണ്ണത്തിലും വിസ്മയം തീര്‍ത്ത് ബി ഡി ദത്തനും നേമം പുഷ്പരാജും

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരന്മാരായ വി ഡി ദത്തന്റെയും നേമം പുഷ്മരാജിന്റെയും വിഖ്യാത ചിത്രങ്ങളുടെ പ്രദര്‍ശനം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍. ഡിസംബര്‍ 1 മുതല്‍ 8 വരെയാണ് പ്രദര്‍ശനം.

സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കേരള ആര്‍ട് ഗേറ്റ് എന്ന പേരില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.

ചിത്രകലാ ക്ലാസുകള്‍, പെയിന്റിംഗ് ഡെമോസ്ട്രേഷന്‍, ലോക പ്രശ്സത ചിത്രകാരന്മാരനെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തോടൊപ്പം, കാര്‍ട്ടൂണിസ്റ്റുകള്‍ തത്സമയം ക്യാരിക്കേച്ചറുകള്‍ വരച്ചു നല്‍കുകയും ചെയ്യും. വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പ്രദര്‍ശന സമയം.

9 മുതല്‍ 16 തീയതി വരെ പ്രശസ്ത ചിത്രകാരന്മാരായ ഭട്ടതിരിയുടേയും കാരക്കാമണ്ഡപം വിജയകുമാറിന്റെയും കാലിഗ്രഫിയും, ചിത്രപ്രദര്‍ശനവും നടത്തും. 17- മുതല്‍ 20 വരെയുള്ള തീയതികളില്‍ പിസി രാജന്റേയും വേണു തെക്കേടത്തിന്റെയും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

20 ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രപ്രദര്‍ശനമാണ് സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

 

soorya festival kerala art gate film festival