വെണ്ണക്കല്‍ മാര്‍ബിളിലെ സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത ശില്പം പ്രദര്‍ശനത്തിന്

അക്രോപോളിസ് മ്യൂസിയത്തിന്റെ ആര്‍ക്കേവ് ഗാലറിയില്‍ ശില്പത്തിന്റെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ മ്യൂസിയം.

author-image
parvathyanoop
New Update
 വെണ്ണക്കല്‍ മാര്‍ബിളിലെ സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത ശില്പം  പ്രദര്‍ശനത്തിന്

അന്താരാഷ്ട്രാ വനിതാ ദിനത്തോട് ചേര്‍ന്ന് ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ശില്പ പ്രദര്‍ശനം ആരംഭിച്ചു. ലോകത്തില്‍ വച്ചുളള മറ്റ് മ്യൂസിയങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി കലാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

മാര്‍ച്ച് 28 വരെ ഈ കലാസൃഷ്ടി ഇവിടെ പ്രദര്‍ശനത്തിനുണ്ടായിരിക്കും.1954 -ല്‍ പോംപൈയിലെ ബിക്കിനി അണിഞ്ഞ വീനസിന്റെ വീട് എന്ന് വിളിക്കപ്പെടുന്ന മറ്റ് പുരാതന കലാസൃഷ്ടികള്‍ക്കൊപ്പമാണ് ഈ പ്രതിമയും കണ്ടെത്തിയത്.

പൗരാണിക കാലത്തെ വേറിട്ട കലാസൃഷ്ടികളിലൊന്നായി കരുതപ്പെട്ടുന്ന ഈ ശില്പം ഇതുവരെ നേപ്പിള്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പ്രദര്‍ശനത്തില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് 'സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത'യുടെ ശില്പമായിരുന്നു.എഡി 79 ലാണ് ഈ ശില്പത്തിന്റെ നിര്‍മ്മാണമെന്ന് കരുതുന്നു.

നേപ്പിള്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ നിന്നാണ് സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് എന്ന ശില്‍പം അക്രോപോളിസ് മ്യൂസിയത്തിലെത്തിയത്.

ഏറെ മൃദുവായ ശില്പത്തിന്റെ ചര്‍മ്മ സൗന്ദര്യം കാഴ്ചക്കാരെ സ്പര്‍ശനത്തിന് പ്രേരിപ്പിക്കുന്നു. വെണ്ണക്കല്ലില്‍ കൊത്തിയ ദേവതയ്ക്ക് സ്വര്‍ണ്ണത്തിന്റെ ബിക്കിനിയും മറ്റ് ആഭരണങ്ങളും വരച്ച് ചേര്‍ത്തതാണ്.

കഴുത്തിലും കൈത്തണ്ടയിലും അരയിലും ഇത്തരം ആഭരണങ്ങളുടെ അടയാളങ്ങളുണ്ട്.അതോടൊപ്പം ശില്പത്തിന്റെ അലങ്കാരപ്പണികളും സവിഷേഷതയും അതിന്റെ ശക്തമായ ലൈംഗിക പ്രഭാവലയവുമാണ് ശില്പത്തെ മൂല്യമുള്ളതാക്കുന്നത്.

സ്വര്‍ണ്ണ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ദേവത തന്റെ ചെരിപ്പിന്റെ കെട്ടഴിക്കുന്നതായാണ് ശില്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്. പ്രാചീന ഗ്രീക്കില്‍ ശില്പങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെണ്ണക്കല്‍ മാര്‍ബിളാണ് ശില്പത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ശില്പത്തിന്റെ മുഖഭാവം കാഴ്ചക്കാരനെ വല്ലാതെ ആകര്‍ഷിക്കുന്നു. സുന്ദരമായ ചുണ്ടുകളും മൂക്കും,ഇവ തമ്മിലുള്ള അകലവും താടിയുടെ ആകൃതിയും ശില്പത്തെ ഒരു ഉത്തമ കലാസൃഷ്ടിയാക്കി മാറ്റി.

മുടിയുടെ അലങ്കാരങ്ങള്‍ക്ക് ചില കോട്ടങ്ങളുണ്ടെങ്കിലും മനോഹരമായി ഒരുക്കിയ കേശാലങ്കാരങ്ങളാണ് ശില്പത്തിനുള്ളത്. അക്രോപോളിസ് മ്യൂസിയത്തിന്റെ ആര്‍ക്കേവ് ഗാലറിയില്‍ ശില്പത്തിന്റെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ മ്യൂസിയം.

golden bikini venus National Archaeological Museum of Naples