ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം; കനകക്കുന്നില്‍ ലിവിങ് മ്യൂസിയം

കേരളീയത്തിന്റെ ഭാഗമായി ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കനകക്കുന്നില്‍ ലിവിങ് മ്യൂസിയം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ച് തുടക്കം കുറിച്ചു.

author-image
Web Desk
New Update
ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം; കനകക്കുന്നില്‍ ലിവിങ് മ്യൂസിയം

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കനകക്കുന്നില്‍ ലിവിങ് മ്യൂസിയം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ച് തുടക്കം കുറിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ലിവിങ് മ്യൂസിയം സജ്ജീകരിച്ചത്.

കേരളത്തിലെ കാണി, മന്നാന്‍, ഊരാളികള്‍, മാവിലര്‍, പളിയര്‍ തുടങ്ങി അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസ വ്യവസ്ഥയുമാണ് കേരളീയത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് അഞ്ചുകുടിലുകളിലായി ഒരുക്കിയിട്ടുള്ളത്.അഞ്ചു കുടിലുകളിലായി എണ്‍പതോളം പേര്‍ ഉണ്ട്.

നവംബര്‍ രണ്ടുമുതല്‍ ഏഴു വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 10 മണിവരെയും സന്ദര്‍ശകര്‍ക്ക് ലിവിങ് മ്യൂസിയത്തിലെ കാഴ്ചകള്‍ അനുഭവിച്ചറിയാം.

ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്. കാണി, മന്നാന്‍, പളിയര്‍, മാവിലര്‍, ഊരാളികള്‍ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകള്‍ അവരുടെ കലാരൂപങ്ങള്‍ അവരുടെ ജീവിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കും. ചാറ്റ് പാട്ട്,പളിയ നൃത്തം, കുംഭ നൃത്തം, എരുതു കളി, മംഗലം കളി, മന്നാന്‍ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകള്‍, കേരളീയ അനുഷ്ടാന കലകളായ തെയ്യം, മുടിയേറ്റ്,പടയണി, സര്‍പ്പം പാട്ട്,പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ടാന കലകള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ അവതരിപ്പിക്കും.

kerala keraleeyam folklore living museum