ദേശിയ നാടോകോത്സവത്തിന് ഇന്ന് തീരശ്ശില വീഴും

ദാർശനികതയും തത്വചിന്താപരവുമായ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും സമ്മാനിച്ച ദേശിയ നാടോകോത്സവത്തിന് സമാപനം. പ്രേക്ഷക പങ്കാളിത്തത്തോടുകൂടി ഇത്തവണത്തെ നാടോകോത്സവം ശ്രദ്ധേയമായി

author-image
BINDU PP
New Update
 ദേശിയ നാടോകോത്സവത്തിന് ഇന്ന് തീരശ്ശില വീഴും

ദാർശനികതയും തത്വചിന്താപരവുമായ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും സമ്മാനിച്ച ദേശിയ നാടോകോത്സവത്തിന് സമാപനം. പ്രേക്ഷക പങ്കാളിത്തത്തോടുകൂടി ഇത്തവണത്തെ നാടോകോത്സവം ശ്രദ്ധേയമായി. നാടോകോത്സവത്തിന്റെ ആദ്യദിനം മുതൽ അവസാന ദിനം വരെ നാടകപ്രേമിക്കളുടെ ജനപ്രവാഹമായിരുന്നു. ഉദ്ഘാടന നാടകമായ " ഖസാക്കിന്റെ ഇതിഹാസം " മൂന്ന് ദിവസം അട്ടകുളങ്ങര സ്കൂളിൽ അവതരിപ്പിച്ചെങ്കിലും പാസ്സ് കിട്ടാതെ മടങ്ങിയവർ ഏറെയാണ്. ടാഗോർ തീയേറ്ററായിരുന്നു പ്രധാനവേദി ആദ്യനാടകമായ "മഹാഭാരതം " പ്രേക്ഷക മനസ്സിൽ വിസ്മയം നിറച്ചു.ഇതൊരു കൂട്ടായ്‍മയായിരുന്നു , കൺമുന്നിൽ വിസ്മയം സ്രഷ്ടിക്കുന്ന കലാകാരന്മാരെ ആരാധിക്കുന്നവരുടെ ഒരു കൂട്ടം. രംഗം ശരീരം, രംഗസ്ഥലം, പശ്ചാത്തലം, ശബ്ദവും ദൃശ്യങ്ങളും ഇതൊരു അത്ഭുതമായിമാറുന്ന കാഴ്‌ച പ്രേക്ഷകമനസിന്റെ കണ്ണിനെ വിസ്മയകൊള്ളിക്കുന്നതാണ് . അങ്ങനെ നാടകോത്സവത്തിന് ഇന്ന് തീരശീല വീഴും.

drama fest