'ബി​ക​മ്മിം​ഗ്' ; മി​ഷേ​ൽ ഒ​ബാ​മ​യു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പ് ന​വം​ബ​ര്‍ 13ന്

മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ൽ ഒ​ബാ​മ​യു​ടെ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ൽ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

author-image
BINDU PP
New Update
 'ബി​ക​മ്മിം​ഗ്' ; മി​ഷേ​ൽ ഒ​ബാ​മ​യു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പ് ന​വം​ബ​ര്‍ 13ന്

വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പത്നി മിഷേൽ ഒബാമയുടെ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തിൽ നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. "ബികമ്മിംഗ്' എന്ന പേരിൽ ലോക വ്യാപകമായി പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാര്യങ്ങളാണ് മിഷേൽ പങ്കുവയ്ക്കുന്നത്. ഡിജിറ്റല്‍, ഓഡിയോ പതിപ്പുകളായും പുറത്തിറക്കുന്ന പുസ്തകത്തിന്‍റെ പ്രസാധകർ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ്. ഒബാമയുടെയും മിഷേലിന്‍റെയും ഓര്‍മ്മകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം 434 കോടി രൂപയ്ക്കാണ് പെൻഗ്വിൻ നേടിയെടുത്തത്. ഇംഗ്ലീഷ്, സ്വീഡിഷ്, അറബിക് അടക്കം 24 ഭാഷകളില്‍ പുറത്തിറക്കും. യുഎസിലും കാനഡയിലും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്‍റെ ഭാഗമായ ക്രൗണ്‍ പബ്ലിഷിംഗ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കുക.

mishel obama