ഓണം ആഘോഷങ്ങളുടെത് മാത്രമല്ല , ആചാരങ്ങളുതും അനുഷ്ഠാനളുടേത് കൂടെയാണ്. പ്രാദേശീകത അനുസരിച്ച് ആചാരങ്ങളില്‍ വ്യത്യസ്തത വരുമെന്ന് മാത്രം. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി
സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് 'ഓണത്താര്‍' എന്നാണ് പേര്. വണ്ണാന്‍മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ് ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്‌ളുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്‌ളകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
ഉത്തര കേരളത്തിന്റെ ഓണത്തെയ്യം
ഓണം ആഘോഷങ്ങളുടെത് മാത്രമല്ല , ആചാരങ്ങളുതും അനുഷ്ഠാനളുടേത് കൂടെയാണ്. പ്രാദേശീകത അനുസരിച്ച് ആചാരങ്ങളില്‍ വ്യത്യസ്തത വരുമെന്ന് മാത്രം. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം.
New Update