ഒരു മാസത്തിൽ കൊളസ്ട്രോൾ കുറയ്ക്കാം? നിത്യേന രാവിലെ ഈ കാര്യങ്ങൾ ചെയ്യൂ

രാവിലെ ഒരു ഗ്ലാസ് ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഓറഞ്ചിൽ ധാരാളം ഫ്ലേവനോയ്ഡുകൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും.

author-image
Vishnupriya
New Update
life
Listen to this article
0.75x 1x 1.5x
00:00 / 00:00

ജീവിതചര്യയിൽ നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കൂടുതലുള്ളവരാണെങ്കിൽ, സ്വാഭാവികമായി കൊളസ്ട്രോൾ കുറയ്ക്കാൻ രാവിലെയുള്ള ചില ശീലങ്ങൾ സഹായിക്കും. 

പോഷകസമ്പന്നമായ പ്രാതൽ കഴിച്ച് ദിവസം ആരംഭിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഫ്രഷ് ഫ്രൂട്ട്സ് ചേർത്ത ഓട്മീൽ, ടോസ്റ്റ് ചെയ്ത ബ്രൊക്കോളി, മുഴുധാന്യങ്ങൾ ഇവയിലെല്ലാം സോല്യുബിൾ ഫൈബർ ഉണ്ട്. ഇത് എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

രാവിലെ ഒരു ഗ്ലാസ് ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഓറഞ്ചിൽ ധാരാളം ഫ്ലേവനോയ്ഡുകൾ ഉണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. നാലാഴ്ച തുടർച്ചയായി ദിവസവും രാവിലെ 750 മി.ലീറ്റർ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഗ്രീൻ ടീയിൽ കറ്റേച്ചിനുകൾ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. സാധാരണ കാപ്പിക്കു പകരം ഗ്രീൻ ടീ കുടിച്ച് ദിവസം തുടങ്ങാം. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഫ്ലാക്സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കും. രാവിലത്തെ സെറീയലിൽ ഫ്ലാക്സ് സീഡ് ചേർത്ത് കഴിക്കാം. മൂന്നുമാസം തുടർച്ചയായി ദിവസവും 30 ഗ്രാം ഫ്ലാക്സ് സീഡ് കഴിച്ചാൽ കൊളസ്ട്രോൾ കുറയും എന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശെരിയായ ഭക്ഷണക്രമത്തിനോടൊപ്പം രാവിലത്തെ വ്യായാമം നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അടുത്തുള്ള സ്ഥലങ്ങളിലോ പാർക്കിലോ രാവിലെ നടക്കാൻ പോകാം. ആഴ്ചയിലെ മിക്ക ദിവസവും കുറഞ്ഞത് അര മണിക്കൂർ എങ്കിലും മിതമായതു മുതൽ കഠിന വ്യായാമം വരെ ചെയ്യാൻ ശ്രമിക്കാം. 

രാവിലെ ധ്യാനിക്കുന്നത് സ്ട്രെസ് ലെവൽ കുറയ്ക്കും. ഇത് ചീത്ത കൊളസ്ട്രോൾ കുറയാനും സഹായിക്കും. ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് പത്ത് മിനിറ്റ് ശാന്തമായി ഇരിക്കുക.

Cholesterol