മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം; ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. 

author-image
anumol ps
New Update
march 2

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. സംഘർഷത്തിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും  തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. 

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും പൊലീസിൻറെ ക്രിമിനൽ വൽക്കരണവും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്. പിണറായി വിജയനെ കാവി ഭൂതമെന്ന്  പി കെ ഫിറോസ് വിമർശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് റൗണ്ട് ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രവർത്തകരെ തുരത്താൻ തുടരെ തുടരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി പ്രവർത്തകർക്ക് മാർച്ചിൽ പരിക്കേറ്റു. 

march youth congress