ബൈക്കുമായി റോഡില്‍ അഭ്യാസം, പോലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ്; യുവാവ് പിടിയിൽ

വീഡിയോ കേരള പോലീസിനെ ടാഗ് ചെയ്താണ് യുവാവ് വെല്ലുവിളി നടത്തിയത്.

author-image
Vishnupriya
New Update
bike stunding

അഭ്യാസപ്രകടനത്തിന്റെ ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിൻറെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

'ലിക്വി മോളി 390' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിൻറെ റീലുകള്‍ പങ്കുവെച്ചിരുന്നത്. അപകടകരമായരീതിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില്‍ പൊതു നിരത്തിലൂടെ ബൈക്കോടിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനൊപ്പം പോലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതേ വീഡിയോ കേരള പോലീസിനെ ടാഗ് ചെയ്താണ് യുവാവ് വെല്ലുവിളി നടത്തിയത്.

പിന്നാലെ, സംഭവം വാര്‍ത്തയാവുകയും വീഡിയോ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് പോലീസ് യുവാവിനെ പിടികൂടിയത്. അമരവിള-നെയ്യാറ്റിന്‍കര റോഡിലാണ് പ്രതി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അപകടകരമായരീതിയില്‍ വാഹനമോടിച്ചതിനും ഇതിൻറെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനുമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. യുവാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും. പ്രതിയുടെ പിടിച്ചെടുത്ത വാഹനം മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് കൈമാറും.

mvd bike stunding