കണ്ണൂർ:കാർ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവേൽ ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അങ്ങാടിക്കടവിൽ വച്ച് കാറിനു മുകളിലേക്കു മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.കുളത്തിലേക്ക് കുത്തനെ മറിഞ്ഞു വീണ കാറിൽ നിന്നും ഇമ്മാനുവേലിനെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇമ്മാനുവേൽ പരീക്ഷ കഴിഞ്ഞു തൃശ്ശൂരിൽ നിന്നും വരും വഴിയാണ് അപകടം.തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ വീട്ടിലേക്കു മടങ്ങും വഴി വീടിനു അടുത്തുവച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ പ്രദേശത്തു ശക്തമായ മഴയാണ്. റോഡിലേക്കു മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നത് കണ്ട ഇമ്മാനുവേൽ കാർ വെട്ടിച്ചപ്പോൾ വണ്ടി ഒരു തെങ്ങിൽ ഇടിച്ച ശേഷം കുളത്തിലേക്കു മറിയുകയായിരുന്നു