തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാ കുറിപ്പ് പുറത്ത്

ജീവിതം മടുത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നതെന്നും  മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും അഭിരാമി കുറിപ്പിൽ പറയുന്നുണ്ട്.

author-image
Greeshma Rakesh
Updated On
New Update
Dr. Abhirami

Dr. Abhirami

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്.ജീവിതം മടുത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നതെന്നും  മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും അഭിരാമി കുറിപ്പിൽ പറയുന്നുണ്ട്.അതെസമയം ആത്മഹത്യ ചെയ്യാനുള്ള മറ്റു കാരണങ്ങളൊന്നും അഭിരാമി കുറിപ്പിൽ വിശദമാക്കിയിട്ടില്ല.

മെഡിക്കൽ കോളേജിന്റെ സമീപത്ത് അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും അഭിരാമിയെ അലട്ടിയിരുന്നതായി അറിവില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏതാനും മാസങ്ങൾക്കു മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരും. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളനാട്ടെ അഭിരാമിയുടെ വീട്ടിലെത്തിക്കും.

 

 

Thiruvananthapuram Medical College young doctor death