കോവളത്ത് യോഗാ പരിശീലനത്തിനെത്തിയ വിദേശ വനിതയ്ക്കുനേരെ പരിശീലകന്റെ ലൈംഗികാതിക്രമമെന്ന് പരാതി. ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററില്‍ ക്ലാസിനിടയില്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശിയായ പരിശീലകന് സുധീര്‍, അര്‍ജന്റീന സ്വദേശിനിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായി തിരച്ചിലാരംഭിച്ചതായി കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് അറിയിച്ചു.
26നാണ് അര്‍ജന്റീന സ്വദേശിനി അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോവളത്തെത്തിയത്. തുടര്‍ന്ന് ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ യോഗാ സെന്ററില്‍ പരിശീലനത്തിന് ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് സെന്ററില്‍ എത്തണമെന്ന് പരിശീലകന് നിര്‍ദേശിച്ചിരുന്നു. രാവിലെ യോഗാ ക്ലാസ് എടുക്കുന്നതിനിടയില്‍ പരിശീലകന് ശരീരഭാഗങ്ങളില്‍ കടന്നുപിടിച്ചുവെന്നാണ് ആരോപണം. ഇതില്‍ അസ്വസ്തയായ വനിത ഇയാളോട് കയര്‍ക്കുകയും തിരികെ റിസോര്‍ട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് കോവളം പോലീസില്‍ പരാതി നല്‍കിയത്.
വിദേശ വനിതയ്ക്കുനേരെ യോഗാ പരിശീലകന്റെ ലൈംഗികാതിക്രമം
ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററില്‍ ക്ലാസിനിടയില്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശിയായ പരിശീലകന് സുധീര്‍, അര്‍ജന്റീന സ്വദേശിനിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
New Update