വയനാട് ദുരന്തത്തിന്റെ ഇരകളായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മംഗളൂരു യേനെപോയ കല്‍പ്പിത സര്‍വകലാശാല. ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാന്‍സലര്‍ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കല്‍-പാരാമെഡിക്കല്‍-പ്രൊഫഷണല്‍-ബിരുദ കോഴ്സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക. ദുരിത ബാധിത കുടുംബങ്ങളിലെ നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍, യേനെപോയ സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.
യേനെപോയ കല്‍പിത സര്‍വകലാശാലയടക്കം യേനെപോയ ഗ്രുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതര്‍ വ്യക്തമാക്കി.
വയനാട് ദുരന്തത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് യേനെപോയ സര്‍വകലാശാല
ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാന്‍സലര്‍ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.
New Update
00:00
/ 00:00