മേയര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഡ്രൈവർ യദു; നാളെ കോടതിയിൽ കേസ് ഫയൽ ചെയ്യും

പൊലീസ് വീണ്ടും ഡ്രൈവർ യദുവിൻറെ മൊഴി  രേഖപ്പെടുത്തും. യദുവിൻറെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനം.

author-image
Vishnupriya
Updated On
New Update
cctv-footage

ഫയൽ ചിത്രം

Listen to this article
00:00 / 00:00

തിരുവനന്തപുരം:മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു.മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്‍റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് യദു പറഞ്ഞു.

എന്നാൽ, പൊലീസ് വീണ്ടും ഡ്രൈവർ യദുവിൻറെ മൊഴി  രേഖപ്പെടുത്തും. യദുവിൻറെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ഡിസിപിക്ക് കൈമാറും. കെഎസ്ആർടിസി ബസിലെ സിസിടിവി ദ്യശ്യങ്ങൾ കാണാതായ സംഭവത്തിൽ പൊലീസ്‌ ഇതുവരെ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. 

അതേസമയം, തമ്പാനൂരിൽ ബസ് പാർക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും തമ്പാനൂർ ബസ് സ്റ്റാൻ‌ഡിനുള്ളിലെ രാത്രികാല ദൃശ്യങ്ങൾക്ക് തെളിച്ചമില്ലെന്നും പോലീസ് പറയുന്നു.

mayor arya rajendran ksrtc driver controversy