മേപ്പാടി: വയനാടിനെ നടുക്കിയേ മേപ്പാടി മുണ്ടക്കൈ ഉരുൾപെട്ടലിൽ മരിച്ചവരുടെ എണ്ണം 44 ആയി. 76 പേർ ചികിത്സയിലാണ്. മുണ്ടക്കൈ പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. നാനൂറ് കുടുംബങളാണ് ഇവിടെ ഒറ്റപ്പെട്ടു കിടക്കുന്നത്. രക്ഷാപ്രവർഞനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മേപ്പാടിയിലെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി കര, വ്യോമസേനയും നേവിയും എത്തുന്നുണ്ട് കാലവസ്ഥ അനുകൂലമല്ലാത്തതിനാൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല
മരണ സംഖ്യ ഇനിയും കൂടുമെന്ന് ആശങ്കയുണ്ട്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. പുലർച്ചെ ഒരു മണി മുതൽ മൂന്നുതവണ ഉരുൾ പൊട്ടി. വെള്ളാർ മല സ്ക്കൂൾ പൂർണ്ണമായി തകർന്നു. ടി സിദ്ധിഖ് എംഎൽഎ, സി കെ ശശീന്ദ്രൻ, ജില്ല' പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് പ്രത്യേക അത്യാഹിത വാർഡുകൾ ആരംഭിച്ചിട്ടുണ്ട്. കനത്ത മഴ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്.