പുഴുശല്യം: മലപ്പുറത്ത്  വിദ്യാര്‍ത്ഥിനികളുടെ സമരം

തിരൂര്‍ ബിപി അങ്ങാടി ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ സമരം. സ്‌കൂളില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ല എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ നിന്നു പുറത്തിറങ്ങി പ്രതിഷേധിച്ചത്.

author-image
Prana
New Update
worm
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരൂര്‍ ബിപി അങ്ങാടി ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ സമരം. സ്‌കൂളില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ല എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ നിന്നു പുറത്തിറങ്ങി പ്രതിഷേധിച്ചത്. കുട്ടികളുടെ ഭക്ഷണത്തിലേക്ക് സ്‌കൂള്‍ മേല്‍ക്കൂരയില്‍നിന്ന് പുഴുവടക്കം വീണതിനെത്തുടര്‍ന്നാണ് കുട്ടികള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഓടിട്ട കെട്ടിടത്തിലൂടെ കുട്ടികളുടെ ദേഹത്ത് അടക്കം പുഴു വീഴുന്നത് പതിവാണെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. 
സ്‌കൂള്‍ പിടിഎയോടും അധികൃതരോടും പരാതിപെട്ടിട്ടും യാതൊരു നടപടിയും എടുക്കാത്തതിന് തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ റോഡിലേക്ക് ഇറങ്ങിയത്. മുദ്രാവാക്യം വിളിക്കുകയും ചെറിയ രീതിയില്‍ റോഡ് ഉപരോധവും നടത്തിയാണ് കുട്ടികള്‍ ഉദ്യോഗസ്ഥ അനാസ്ഥയോട് പ്രതികരിച്ചത്. പ്രതിഷേധം ശക്തമായതോടെ അധ്യാപകര്‍ കുട്ടികളോട് പല തവണ ചര്‍ച്ചക്കിരിക്കുകയും ചെയ്തെങ്കിലും ഇതിനൊരു പരിഹാരമായില്ല. ബാക്കിയുള്ള കെട്ടിടങ്ങളെല്ലാം കോണ്‍ക്രീറ്റ് ആണെന്നും പെണ്‍കുട്ടികള്‍ പഠിക്കുന്ന കെട്ടിടം ഓടിട്ടതാണ് എന്നതും,അതിന്റെ ശോചനാവസ്ഥയും ,മാത്രമല്ല ശുചിമുറി ഉള്‍പ്പെടെയുള്ളവ അടിസ്ഥാന സൗകര്യങ്ങളും കുറവാണ് എന്നതും ആരും വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്നതുമാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

malappuram students prottest