തൃക്കാക്കരയിൽ സംരംഭകർക്കായി ശില്പശാല

മലിനീകരണ നിയന്ത്രണ  ബോർഡ് നടപടിക്രമങ്ങൾ  അശ്വിൻ വി പണിക്കറും ,വിവിധ വ്യവസായ പദ്ധതികൾ വ്യവസായ വികസന ഓഫീസർ വിജയകുമാരിയും, പി.എഫ്.എം.ഇ പദ്ധതിയെ കുറിച്ച് ഡി.ആർ.പി ഷിജിനയും ക്ലാസെടുത്തു.

author-image
Shyam Kopparambil
New Update
sd

 

തൃക്കാക്കര :തൃക്കാക്കര  നഗരസഭയും, വ്യവസായ  വാണിജ്യ വകുപ്പും  സംയുക്തമായി സംരംഭകത്വ  ശില്പശാല സംഘടിപ്പിച്ചു.ശില്പശാല തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി അധ്യക്ഷത വഹിച്ചു.വ്യവസായ വികസന ഓഫീസർ വിജയകുമാരി,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി,കൗൺസിലർമാരായ  എ .എ .ഇബ്രാഹിംകുട്ടി ,സി.സി .ബിജു ,എം.കെ ചന്ദ്രബാബു ,അബ്ദു ഷാന തുടങ്ങിയവർ പ്രസംഗിച്ചു,തുടർന്ന് മലിനീകരണ നിയന്ത്രണ  ബോർഡ് നടപടിക്രമങ്ങൾ  അശ്വിൻ വി പണിക്കറും ,വിവിധ വ്യവസായ പദ്ധതികൾ വ്യവസായ വികസന ഓഫീസർ വിജയകുമാരിയും, പി.എഫ്.എം.ഇ പദ്ധതിയെ കുറിച്ച് ഡി.ആർ.പി ഷിജിനയും ക്ലാസെടുത്തു.

kochi Thrikkakara kakkanad THRIKKAKARA MUNICIPALITY dlfkakkanad kakkanad news