അമ്പലപ്പുഴ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തലുകൾ. കൊലപാതകത്തെ പറ്റി ആസൂത്രണം നടത്തിയത് മോഹൻലാൽ ചിത്രം ദൃശ്യം മോഡലിലെന്നു പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണം വഴിതെറ്റിക്കുന്നതിനുമായി ചിത്രം അഞ്ചു തവണ കണ്ടതായിട്ടാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ച പ്രതി വിവരങ്ങൾ മാറ്റി പറഞ്ഞും പോലീസിനെ കുഴക്കി. തെളിവുകൾ നിരത്തിയും പഴുതുകൾ അടച്ചുമുള്ള പോലീസിന്റെ നീക്കത്തിലാണ് ജയചന്ദ്രൻ കുറ്റം സമ്മതിച്ചത്.
മറ്റൊരു പുരുഷനുമായുള്ള വിജയലക്ഷ്മിയുടെ ബന്ധമാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്. കൊലയ്ക്കു ശേഷം വിജയലക്ഷ്മിയുടെ ഫോൺ ബസിൽ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് ദൃശ്യം സിനിമയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
മറ്റൊരാൾക്കൊപ്പം കഴിയാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജയലക്ഷ്മി. അയാളുടെ ഭാര്യയും അയാളും തമ്മിൽ അകലുന്നതിനായി പ്രത്യേക പൂജകൾക്കായി പത്തനംതിട്ടയിലെ ക്ഷേത്രത്തിലേക്കു പോകുന്നതിനു ജയചന്ദ്രനെ കൂട്ടുവിളിച്ചതാണ് പ്രശ്നങ്ങൾക് തുടക്കം കുറിക്കുന്നത്. വിജയലക്ഷ്മി ഇതിനായി സമീപിച്ച നിമിഷം മുതൽ ഇയാൾ പലതും ആസൂത്രണം ചെയ്യുകയായിരുന്നു.
നവംബർ ആറു മുതലാണ് യുവതിയെ കാണാതാകുന്നത്. ഇതുസംബന്ധിച്ചു ബന്ധുക്കൾ പോലീസിൽ പരാതിനല്കിയിരുന്നു അന്നേദിവസം തന്നെ ജയലക്ഷ്മി കൊല്ലപ്പെട്ടതായാണ് പോലീസ് ഭാഷ്യം. വീട്ടിൽ ഭാര്യയും മകനും ഇല്ലാതിരുന്ന സമയത്തു വീടിന്റെ പിൻഭാഗത്തും കൂടിയാണ് യുവതിയെ വീട്ടിലേക്കു എത്തിച്ചത്. പിറ്റേന്ന് പത്തനംതിട്ടയിലേക് പോകാനായിരുന്നു തീരുമാനം എന്നാൽ രാത്രിയിൽ യുവതിക്ക് വന്ന ഒരു ഫോൺ കാൾ പ്രതിയെ ക്രൂരകൃത്യത്തിലേക്കു നയിച്ചു എന്നാണ് പോലീസ് പറയുന്നത്.
തർക്കത്തിനിടെ തലയടിച്ച് വീണ് ബോധം പോയ യുവതിയെ പജയചന്ദ്രൻ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകത്തികൊണ്ട് തലയിൽ തുടരെ വെട്ടി മരണം ഉറപ്പാക്കിയ പ്രതി അവരുടെ ആഭരണങ്ങൾ അഴിച്ചെടുത്ത ശേഷം വസ്ത്രങ്ങൾ കത്തിച്ചു.തൊട്ടപ്പുറത്തെ പറമ്പിൽ മതിലിനോട് സെർന്നു കുഴിയെടുത്തുഅധികം ആഴമില്ലാത്ത കുഴിയിലിട്ടു മൂടുന്നതിനിടെ തലഭാഗം വെട്ടുകത്തികോണ്ടുവന്നു വീണ്ടും വെട്ടിയാണ് താഴ്ത്തി മൂടിയത്.
സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റു ആ തുകയ്ക്കു ചെറിയ കടങ്ങൾ തീർത്തതായും പ്രതി. യുവതിയുടെ ഫോണുമായി 10ആം തീയതിയാണ് കണ്ണൂർ ബേസിൽ പുറപ്പെട്ടത്. കൊച്ചിയിലെത്തി ഓൺ ചെയ്ത ഫോൺ വീണ്ടും ഓഫ് ആക്കി ബേസിൽ ഉപേക്ഷിച്ചു. ജയചന്ദ്രന്റെ ഫോണും ഇതേ ടവർ ലൊക്കേഷനിലായതാണ് പൊലീസിന് പ്രതിയെ പിടിക്കാൻ നിർണായകമായത്.