കഞ്ചിക്കോട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പ്രദേശവാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് മുഖത്ത് വേട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി സൈമണ്‍ ഒളിവിലാണ്. ഇന്ന് രാവിലെ യുവതിയുടെ അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ വന്നപ്പോഴാണ് സംഭവം.
അമ്മ ജോലിക്കിടെ ചായയെടുക്കാനായി വീട്ടിലേക്ക് മടങ്ങിയ സമയം നോക്കി കുറ്റക്കാടിന് സമീപം ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.യുവാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. ഇതിനിടെ സൈമണ്‍ യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സൈമണ്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പ്രതിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.