8 ലക്ഷത്തിന്റെ ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ

മോഷ്ടി​ച്ച ഡയമണ്ട് നെക്‌ലേസ് ഇടപ്പള്ളിയിലെ ജുവലറിയിൽ വിറ്റ് പകരം 10 ഗ്രാമിന്റെ മാലയും 12 ഗ്രാമിന്റെ വളകളും 20 ഗ്രാമിന്റെ പാദസരവും വാങ്ങിയിരുന്നു. പിന്നീട് ഇവ ചേർത്തലയിലെയും തൃശ്ശൂരിലെയും ജുവലറികളി​ൽ വില്പന നടത്തി

author-image
Shyam Kopparambil
New Update
11

കൊച്ചി: ജോലിക്കു നിന്ന വീട്ടിൽ നിന്ന് എട്ട് ലക്ഷം രൂപ വിലയുള്ള വജ്ര നെക്‌ലേസ് മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. എളമക്കരയിലെ വീട്ടിലുണ്ടായ മോഷണത്തിൽ ചേർത്തല അർത്തുങ്കൽ പള്ളിക്കത്തായിൽ വീട്ടിൽ മാഗി എന്ന് വിളിക്കുന്ന മഗ്ദലീൻ (22) എളമക്കര പൊലീസി​ന്റെ പി​ടി​യി​ലായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇവരുടെ അമ്മയെ പരിചരിക്കാനായി ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു മാഗി.

ബംഗളൂരുവിൽ അദ്ധ്യാപി​കയായ യുവതി​ അമ്മയെ കാണാൻ എത്തിയപ്പോൾ ഡയമണ്ട് നെക്‌ലേസ് നന്നാക്കാൻ കൊണ്ടുവന്നിരുന്നു. ഇതാണ് മോഷണം പോയത്.

എളമക്കര പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമാലിദിത്യയും ഡി​.സി​.പി​ കെ.എസ് സുദർശനും ഇടപെട്ട് എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറി​ന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷി​ച്ചത്.

മോഷ്ടി​ച്ച ഡയമണ്ട് നെക്‌ലേസ് ഇടപ്പള്ളിയിലെ ജുവലറിയിൽ വിറ്റ് പകരം 10 ഗ്രാമിന്റെ മാലയും 12 ഗ്രാമിന്റെ വളകളും 20 ഗ്രാമിന്റെ പാദസരവും വാങ്ങിയിരുന്നു. പിന്നീട് ഇവ ചേർത്തലയിലെയും തൃശ്ശൂരിലെയും ജുവലറികളി​ൽ വില്പന നടത്തി

kochi ernakulam Crime Ernakulam News CRIMENEWS ernakulamnews ernakula crime