ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നതായി പരാതി. യുവതിയുടെ നേതൃത്വത്തിലുള്ള സംഘം 25 ലക്ഷം രൂപ കവര്‍ന്നെന്നാണ് ആരോപണം. ഇന്ത്യാവണ്‍ എ.ടി.എം. ഫ്രാഞ്ചൈസി ജീവനക്കാരനാണെന്നും എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നതെന്നും കാറോടിച്ചിരുന്ന പയ്യോളി സ്വദേശി സുഹൈല്‍ പറഞ്ഞു.
കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ അരിക്കുളം കുരുടിമുക്കില്‍നിന്ന് പര്‍ദയിട്ട സ്ത്രീ കാറിന് മുന്നില്‍ ചാടിയപ്പോള്‍ വണ്ടി നിര്‍ത്തി. അവര്‍ അതിക്രമിച്ച് കാറില്‍ കയറി. സ്‌പ്രേ ഉപയോഗിച്ച് ബോധം കെടുത്തി. പിന്നെ നടന്നതൊന്നും ഓര്‍മയില്ലെന്നും സുഹൈല്‍ പറഞ്ഞു.
ബോധം തെളിയുമ്പോള്‍ തിരുവങ്ങൂര്‍ ഭാഗത്തായിരുന്നു. കാറില്‍ വേറെ ആളുകള്‍ ഉണ്ടായിരുന്നു. സംഘം കാട്ടില്‍പീടികയില്‍ കാര്‍ നിര്‍ത്തി കടന്നുകളഞ്ഞെന്നും സുഹൈല്‍ ആരോപിച്ചു.
വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സുഹൈലിനെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് സുഹൈലിനെ മാറ്റി.
യുവതിയും സംഘവും മുളകുപൊടി വിതറി 25 ലക്ഷം കവര്‍ന്നെന്ന് യുവാവ്
യുവതിയുടെ നേതൃത്വത്തിലുള്ള സംഘം 25 ലക്ഷം രൂപ കവര്‍ന്നെന്നാണ് ആരോപണം. ഇന്ത്യാവണ്‍ എ.ടി.എം. ഫ്രാഞ്ചൈസി ജീവനക്കാരനാണെന്നും എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നതെന്നും കാറോടിച്ചിരുന്ന പയ്യോളി സ്വദേശി സുഹൈല്‍ പറഞ്ഞു.
New Update