കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.ചേവായൂര്‍ സഹകരണ ബേങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ ബേങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കള്ള വോട്ട് ആരോപിച്ച് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റ്മുട്ടുകയായിരുന്നു
വോട്ടുചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.പറയഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എം കെ രാഘവന്‍ എം പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.കോണ്‍ഗ്രസ് പാനലും സി പി എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു