വയനാട് നെയ്ക്കുപ്പയില്‍  വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു

എന്‍ജിനീയര്‍ നല്‍കുന്ന  പരിശോധന  റിപ്പോര്‍ട്ട് പ്രകാരം വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു.

author-image
Vishnupriya
New Update
wild

കാട്ടാന തകര്‍ത്ത കാറും ബൈക്കും

Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്‌:  നടവയല്‍ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പോലീസ് സേനാംഗമായ മുണ്ടക്കല്‍ അജേഷിന്റെ കാറിനും ബൈക്കിനും നേരേയായിരുന്നു കാട്ടാനയുടെ പരാക്രമം. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍.

കഴിഞ്ഞ രാത്രിയിലാണ് സംഭവം. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീരുകയും ചെയ്തു. ബൈക്ക് ചവിട്ടിമറിച്ചു. വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. എന്‍ജിനീയര്‍ നല്‍കുന്ന  പരിശോധന  റിപ്പോര്‍ട്ട് പ്രകാരം വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു.

അതേസമയം, വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് സ്ഥിരമാണെന്ന് നെയ്ക്കുപ്പ നിവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഓട്ടോയും ബൈക്കും കാറും ആന കേടുവരുത്തിയിരുന്നു. 

wild elephant attack