തോല്‍വി മുന്നില്‍ കാണുന്ന തിരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും തന്നെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് കെ സുധാകരന് പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കുമെന്നും മുരളീധരന് പറഞ്ഞു. താന്‍ 2026ല്‍ മത്സരിക്കാനില്ലെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടK Muraleedharan വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ചവരാണ് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍. അവരെല്ലാം ഇപ്പോള്‍ കെ മുരളീധരന് മേലെയാണ്. ചെറുപ്പക്കാര്‍ക്കായി താന്‍ മാറിക്കൊടുക്കുന്നുവെന്നും മുരളീധരന് അറിയിച്ചു.
നോമിനി രാഷ്ട്രീയം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം. പാലക്കാട് മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. കെപിസിസി നേതൃത്വം പാലക്കാട് മത്സരിക്കാന്‍ ആവശ്യപ്പെടില്ലെന്നും മുരളീധരന് പറഞ്ഞു.