വാഷിങ്ടൺ: ഉപയോക്താക്കൾക്കായി വിഡിയോ കോളിങ് ഫീച്ചറിൽ പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.വിഡിയോ കോളിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ കോളുകളിൽ ഫിൽട്ടർ, ബാഗ്രൗണ്ട് ഫീച്ചറുകൾ ഇനി ഉപയോക്താക്കൾക്ക് ലഭ്യമാകും.
വിഡിയോ കോളിൽ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചർ ഉപയോക്തകൾക്ക് കൂടുതൽ സ്വകാര്യത സൂക്ഷിക്കാൻ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കിൽ ഒരു സ്വീകരണ മുറിയിൽ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാൻ സാധിക്കും.
ഉപയോക്താക്കൾക്ക് 10 ഫിൽട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകൾ ചില ഉപയോക്താക്കൾക്ക് ലഭിക്കാൻ തുടങ്ങി. വരും ആഴ്ചകളിൽ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകും.